നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റപത്രം ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റപത്രം ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും.നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയാണെന്നും പ്രേരണ പി പി ദിവ്യയുടെ പ്രസംഗമാണെന്നുമാണ് കണ്ടെത്തല്‍. നവീന്‍ ബാബുവിനെ യാത്രയയപ്പ് യോഗത്തില്‍ അപമാനിക്കാന്‍ ആസൂത്രണം നടത്തി. ദൃശ്യങ്ങള്‍ ദിവ്യ തന്നെ പ്രചരിപ്പിച്ചതിന് ഫോണില്‍ നിന്ന് തെളിവുകള്‍ കിട്ടിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തിയതും ദിവ്യയാണ്. ഇനി കേസില്‍ ലഭിക്കാനുള്ളത് രാസപരിശോധന ഫലമാണ്. കേസില്‍ 82 സാക്ഷികളാണ് ഉള്ളതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.

അതേസമയം, എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. നവീന്‍ ബാബുവിന്റെ കുടുംബം നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. നേരത്തെ സിംഗിള്‍ ബെഞ്ചും ഹര്‍ജി തള്ളിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷയുടെ ആവശ്യം. സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യ പ്രതിയായ കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു മഞ്ജുഷയുടെ ഹര്‍ജിയിലെ ആക്ഷേപം.

Leave a Reply

spot_img

Related articles

എസ് ഡി പി ഐ ഓഫീസുകളിൽ ഇ ഡിയുടെ വ്യാപക റെയ്ഡ്

കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങളിലായി എസ് ഡി പി ഐയുടെ 12 കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ്. സംസ്ഥാനത്ത് തിരുവനന്തപുരത്തെ സംസ്ഥാന...

കാട്ടുപന്നിയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ പ്രത്യേക ഡ്രൈവ് നടത്തും; എ.കെ ശശീന്ദ്രൻ

പാനൂർ നഗരസഭ, പാട്യം, മൊകേരി ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ കാട്ടുപന്നിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ മേഖലളിൽ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ പ്രത്യേക...

ട്രാവലർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു

ട്രാവലർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. വരാപ്പുഴ ഒളനാട് സ്വദേശിനി സുനിത വില്യം (42) ആണ് മരിച്ചത്. ആലുവ-മൂന്നാർ റോഡില്‍ കോളനിപ്പടിക്ക് സമീപമാണ്...

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. പരപ്പനങ്ങാടി ബാറിലെ അഡ്വ. കെ.പി.എച്ച്‌. സുല്‍ഫിക്കറാണ് (55) ഇന്ന് പുലർച്ചെ അഞ്ചിന് മരിച്ചത്. സി.പി.എം...