ഇടക്കൊച്ചിയിൽ ഉത്സവത്തിന് കൊണ്ടുവന്ന ആനയിടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു

ഉത്സവത്തിന് കൊണ്ടുവന്ന ആനയിടഞ്ഞു. ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമാണ് ആന ഇടഞ്ഞു. ഉത്സവ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. പൂട്ടോളി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളക്കാൻ കഴിഞ്ഞിട്ടില്ല. നിരവധി വാഹനങ്ങളാണ് ആന തകർത്തത്. ക്ഷേത്രത്തിൽ ആറാട്ട് ഉത്സവത്തിന് എഴുന്നള്ളത്തിന് എത്തിച്ച ആനയാണ് ഇടഞ്ഞത്.കൂടുതൽ എലിഫന്റ് സ്‌ക്വാഡിനോട് സ്ഥലത്തേക്കെത്താൻ നിർദേശം നൽകി. തോപ്പുംപടിയിൽ നിന്ന് ഇടക്കൊച്ചിയിലേക്ക് വരുന്ന ഭാഗത്തേക്കും ഇടക്കൊച്ചി ഭാഗത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആനയെ തളക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മൂന്ന് കാർ, ബൈക്ക്, ആനയെ കൊണ്ടുവന്ന ലോറി, സൈക്കിൾ, എന്നിവ ആന തകർത്തു. സമീപത്തുണ്ടായിരുന്ന മതിലിന്റെ ഒരു ഭാ​ഗവും തകർത്തിട്ടുണ്ട്.ആൾക്കൂട്ടം ഒഴിഞ്ഞുപോകണമെന്ന് പൊലീസ് നിർദേശം നൽകി. ആറാട്ട് എഴുന്നള്ളിപ്പിനായി തയാറെടുക്കുന്നതിന് മുൻപാണ് ആന ഇടഞ്ഞത്. ആനയെ കുളിപ്പിക്കുന്നതിനായി സമീപത്തെ ജ്ഞാനോദയം സഭ ക്ഷേത്രത്തിൽ എത്തിച്ചപ്പോഴാണ് ആന ഇടഞ്ഞത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....