ഏകീകൃത കുർബാന ആവശ്യപ്പെടുന്ന എറണാകുളം – അങ്കമാലി അതിരൂപതയിലെ വിശ്വാസികൾ അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഒരു മണിക്കൂറോളം എറണാകുളം അരമനയിൽ തടഞ്ഞുവച്ചു.ഏകീകൃത കുർബാന നടപ്പിലാക്കുക, സഭ നിയമങ്ങൾ ലംഘിച്ച് വിമതരുമായി ഉണ്ടാക്കിയ സമവായം റദ്ദാക്കുക, കുറ്റക്കാരായ വൈദീകർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ വിഷയങ്ങളിൽ ഉറപ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സ്ത്രീകളടക്കം നൂറിൽ പരം വിശ്വാസികൾ വൈകിട്ട് 6 മണിയോടെ അതിരൂപത ആസ്ഥാനത്തെത്തിയത്. ഇത് സൂചന മാത്രമാണെന്നും എത്രയും വേഗം വിശ്വാസികളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മാർ പാംപ്ലാനിക്കെതിരെ പരസ്യ പ്രചാരണം ആരംഭിക്കുമെന്നും എറണാകുളത്തു കാലു കുത്താൻ അനുവദിക്കില്ലെന്നും അറിയിച്ചു കൊണ്ട് പാംപ്ലാനി ഗോബാക്ക് വിളികളുമായി താൽക്കാലികമായി സമരം 7 മണിയോടെ അവസാനിപ്പിച്ചു.