ബോളിവുഡ് സംഗീത സംവിധായകൻ മെഹുൽ വ്യാസ് ഡാർക്ക് വെബ്ബ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ

  • ബോളിവുഡ് സിനിമയിലെ പ്രശസ്തസംഗീത സംവിധായകനും ഗ്രായകനുമായ മെഹുൽ വ്യാസ് മലയാള സിനിമയിലെത്തുന്നുഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ഡാർക്ക് വെബ്ബ് എന്ന ചിത്രത്തിലൂടെയാണ്മെഹുൽ വ്യാസിൻ്റെ മലയാളത്തിലേക്കുള്ള കടന്നു വരവ്.ആക്ഷൻ ക്രൈം ത്രില്ലർ ജോണറിലുള്ള ഈ ചിത്രത്തിൽ സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്. പ്രത്യേകിച്ചും പശ്ചാത്തല സംഗീതത്തിന് ഏറെ പ്രാധാന്യമാണ് ഈ ചിത്രത്തിനുള്ളത്.മലയാളഗാനങ്ങൾക്കു പുറമേ ഒരു ഇംഗ്ലീഷ് ഗാനവും ഈ ചിത്രത്തിലുണ്ട്.ഇതിനെല്ലാം അനുയോജ്യമായ ഒരു സംഗീത സംവിധായകൻ ഉണ്ടായിരിക്കണമെന്ന ആവശ്യകതയാണ് മെഹുൽ വ്യാമ്പിൽ എത്തപ്പെട്ടതെന്ന് സംവിധായകൻ ഗിരീഷ് വൈക്കം പറഞ്ഞു.വലിയതാരപ്പൊലിമ ഇല്ലാതെ ചിത്രീകരിക്കുന്ന സിനിമയായതിനാൽ ഒരു പക്ഷെ അദ്ദേഹം ഈ ഓഫർ സ്വീകരിക്കുമോയെന്ന സംശയമുണ്ടായിരുന്നു . ചിത്രത്തിൻ്റെ വിവരങ്ങൾ മനസ്സിലാക്കിയതോടെ സന്തോഷത്തോടെ അദ്ദേഹം ഈ ചിത്രത്തിൻ്റെ മ്യൂസിക്ക് വിഭാഗം ഏറ്റെടുക്കുകയായിരുന്നു.മ്യൂസിക്ക് കമ്പോസിംഗിനായി അദ്ദേഹം കൊച്ചിയിലെത്തി.റെക്കാർഡിംഗ് മുംബൈയിലുമാണ് നടത്തിയത്. *മെഹുൽ വ്യാസ്.* അജയ് ദേവ്ഗൺ നായകനായ ഓം റൗട്ട് സംവിധാനം ചെയ്ത തൻഹാജിദ അൺ സിങ് വാര്യർ,അഭിക്ഷേക് ബച്ചൻ നായകനായി കുക്കി ഗുലാത്തി സംവിധാനം ചെയ്ത ബിഗ് ബുൾ, ആകെലി, തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം പകർന്ന മെഹുൽ വ്യാസ് ബോളിവുഡ്ഡിൽ തൻ്റെതായ ശൈലി സൃഷ്ടിച്ച സജീവ സാന്നിധ്യമാണ്.’പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി മികച്ച ആക്ഷൻ ത്രില്ലർ ഒരുക്കുകയാണ് ഈ ചിത്രത്തിലൂടെട്രൂപാലറ്റ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.നിർമ്മാണ നിർവ്വഹണം – രാജൻ ഫിലിപ്പ് വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

UAEയിൽ രണ്ടു മലയാളികളുടെ വധശിക്ഷ നടപ്പാക്കി; ശിക്ഷിച്ചത് കൊലക്കുറ്റത്തിന്

രണ്ടു മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതായി യു എ ഇ – ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു. മുഹമ്മദ് റിനാഷ് അരംഗിലോട്ട്, മുരളീധരൻ പെരുംതട്ട വളപ്പിൽ എന്നിവരെയാണ്...

ഞെട്ടിക്കുന്ന കണക്കുകൾ; സംസ്ഥാനത്ത് ലഹരിക്ക് അടിമയാകുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവ്

സംസ്ഥാനത്ത് ലഹരിയ്ക്ക് അടിമയാകുന്ന കുട്ടികളുടെ എണ്ണം കുത്തനെ ഉയർന്നു. എക്സൈസിന് കീഴിലുള്ള വിമുക്തിയിൽ കഴിഞ്ഞ വർഷം മാത്രം ചികിത്സയ്ക്ക് എത്തിയ 18 വയസിന് താഴെയുള്ളവർ...

സിപിഐഎം പ്രവർത്തകൻ്റെ വീടിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം

തിരുവനന്തപുരം നഗരൂർ വെള്ളല്ലൂരിൽ സിപിഐഎം പ്രവർത്തകൻ്റെ വീടിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ലോക്കൽ കമ്മിറ്റി അംഗം ആർ. രതീഷിൻ്റെ വീടിനു നേരെയാണ് 12...

“ഞങ്ങളുടെ ഉത്തരവാദിത്തങ്ങളെ കുറിച്ച് എഎപി ഓർമിപ്പിക്കേണ്ടതില്ല, ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അഭിപ്രായങ്ങൾ തേടും” : ബജറ്റ് ഉടനെന്ന് രേഖ​ ​ഗുപ്ത

ജനങ്ങളുടെ എല്ലാ പ്രതീക്ഷകളും നിറവേറ്റുന്നതാണ് സംസ്ഥാന സർക്കാർ അവതരിപ്പിക്കാൻ പോകുന്ന ബജറ്റെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത. ഡൽഹിയിലെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിചെല്ലുമെന്നും സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ...