കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങളിലായി എസ് ഡി പി ഐയുടെ 12 കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ്. സംസ്ഥാനത്ത് തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലും മലപ്പുറത്തുമാണ് റെയ്ഡ് നടന്നത്. ഇന്ന് രാവിലെ 9.30ന് ആരംഭിച്ച റെയ്ഡ് പലയിടത്തും തുടരുകയാണ്. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ വിഭാഗമാണ് 2009 ല്‍ സ്ഥാപിതമായ എസ് ഡി പി ഐ എന്ന് ഇ ഡി കണ്ടെത്തിയിരുന്നു. സാമ്പത്തികമായും നയപരമായും എസ് ഡി പി ഐക്ക് പി എഫ് ഐ സ്വാധീനമുണ്ടെന്നാണ് ആരോപണം.