ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം. (85 ഒഴിവുകൾ). യോഗ്യത: GNM / BSc Nursing / Post Basic BSc Nursing / MSc Nursing MSc നഴ്സിംഗ് ഉള്ളവർക്ക് ആശുപത്രികളിലും മറ്റുള്ളവർക്ക് എൽഡർലി കെയർ ഹോമുകളിലും ആയിരിക്കും നിയമനം. പ്രവൃത്തി പരിചയം : ചുരുങ്ങിയത് ഒരു വർഷം IELTS പരീക്ഷയിൽ 6.0 സ്കോർ അല്ലെങ്കിൽ OET പരീക്ഷയിൽ C ഗ്രേഡ് നേടിയിരിക്കണം. ഉയർന്ന പ്രായ പരിധി: 35 വയസ്സ്തെ രഞ്ഞെടുക്കുന്നവർക്കു ആറുമാസത്തെ സൗജന്യ ഡച്ച് ഭാഷ പരിശീലനം നൽകും. പരിശീലന കാലത്തു 15000 രൂപ വീതം സ്റ്റൈപെൻഡും നൽകും. ആകർഷകമായ ശമ്പളം കൂടാതെ താമസസൗകര്യം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താൽപ്പര്യമുള്ളവർ ബയോഡാറ്റ, പാസ്പോർട്ടിന്റെ പകർപ്പ്, വിദ്യാഭ്യാസ – പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, IELTS/OET score sheet എന്നിവ മാർച്ച് 15 നു മുൻപ് EU@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക.വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ -0471-2329440/41/42/43/45; Mob: 77364 96574

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...