സാർവദേശീയ വനിതാ ദിനത്തില്‍ ആശമാരോടൊപ്പം എന്ന സന്ദേശം ഉയർത്തി സെക്രട്ടേറിയറ്റ് പടിക്കല്‍ വനിതാസംഗമം

കേരള ആശ ഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷനാണ് നാളെ പരിപാടി സംഘടിപ്പിക്കുന്നത്. സ്ത്രീ തൊഴിലാളികളുടെ അവകാശ പോരാട്ടത്തിന്റെ ചരിത്ര സ്മരണകള്‍ ഇരമ്ബുന്ന സംഗമത്തില്‍ പൊരുതുന്ന ആശ വർക്കർമാർക്കൊപ്പം വിവിധ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ ഉന്നത സ്ത്രീ നേതാക്കളും വ്യക്തിത്വങ്ങളും വിദ്യാർത്ഥിനികളും അണിനിരക്കും. തൊഴില്‍ അവകാശ പ്രക്ഷോഭം എന്ന നിലയില്‍ ദേശീയ ശ്രദ്ധയാകർഷിച്ചിരിക്കുന്ന ആശ സമരത്തിന് പിന്തുണയുമായി ഇതിനോടകം നിരവധി പ്രമുഖർ രംഗത്ത് വന്നിട്ടുണ്ട്. സാഹിത്യകാരി അരുന്ധതി റോയ്, കേരള സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദൻ, ചലച്ചിത്രകാരി കനി കുസൃതി, ഡോ.ഖദീജ മുംതാസ്, ചലച്ചത്രകാരൻ ബിനു ദേവ്, പ്രൊഫ. ജി ഉഷാകുമാരി, ഡോ. എം എസ് സുനില്‍, പെമ്ബിളൈ ഒരുമൈ നേതാവ് ജി ഗോമതി, കവയിത്രി മായാവാസുദേവ് തുടങ്ങി നിരവധി പേർ വനിതാദിനത്തില്‍ പൊരുതുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ വീഡിയോ സന്ദേശങ്ങള്‍ അയച്ചിരുന്നു. സംസ്ഥാനത്ത് വിവിധയിടങ്ങളിലും വിദ്യാർഥികളുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പരിപാടികള്‍ നടക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

ചക്ക പറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൊല്ലം ഇളമ്പൽ ചീയോട് ലക്ഷമി വിലാസത്തിൽ ഗോപാലകൃഷ്ണണൻ (71) മരിച്ചത്. സമീപത്തെ മകളുടെ വീട്ടിൽ നിന്ന് ചക്ക പറിക്കാൻ...

അടുത്ത അധ്യയന വർഷം മുതൽ എല്ലാ വിദ്യാലയങ്ങളിലും ഹെൽത്തി കിഡ്‌സ് എന്ന പേരിൽ പാഠപുസ്തകങ്ങൾ

കായിക വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകി അടുത്ത അധ്യയന വർഷം മുതൽ എല്ലാ വിദ്യാലയങ്ങളിലും ഹെൽത്തി കിഡ്‌സ് എന്ന പേരിൽ പാഠപുസ്തകങ്ങൾ ഒരുക്കുമെന്ന് കായിക...

കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു

കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ സനു ഗോപാലിനാണ് കുത്തേറ്റത്. മള്ളുശേരി സ്വദേശി അരുൺ ബാബുവാണ് കുത്തിയത്....

സ്ത്രീത്വത്തെ അപമാനിച്ചു; നടൻ ബാലയുടെ ഭാര്യയുടെ പരാതിയിൽ യൂട്യൂബർ അജു അലക്സിനെതിരെ കേസ്

നടൻ ബാലയുടെ ഭാര്യ കോകിലയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.യൂട്യൂബർ അജു അലക്സിനെതിരെ കൊച്ചി സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു...