പിണറായി വിജയനും കെ.കെ ശൈലജയ്ക്കും പ്രശംസ; സിപിഐഎം സംഘടനാ റിപ്പോര്‍ട്ടില്‍ ഐസക്കിനും സ്വരാജിനും ഉപദേശം

സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രശംസ. പാര്‍ട്ടി ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നേതാക്കള്‍ നടത്തുന്ന ഇടപെടല്‍ വിശകലനം ചെയ്യുന്ന ഭാഗത്താണ് ഇത് സംബന്ധിച്ച പരാമര്‍ശം ഉള്ളത്. പി.ബി അംഗമെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും പിണറായി വിജയന്‍ പാര്‍ട്ടി കേന്ദ്രത്തെ സഹായിക്കാന്‍ തയ്യാറാവുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പിണറായി വിജയന്‍ എകെജി സെന്ററില്‍ വരാറുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.സര്‍ക്കാരിനെതിരെ ഉയര്‍ന്ന് വരുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ക്യാംപയിന്‍ രംഗത്തും സജീവമായി ഇടപെടുന്ന പിണറായി വിജയന്‍ പരമാവധി സമയം നല്‍കി പാര്‍ട്ടിയെ സഹായിക്കുന്നുണ്ട്. മാതൃകാപരമായ ഒരു രീതിയാണിതെന്നും റിപ്പോര്‍ട്ട് പ്രശംസിക്കുന്നു.മന്ത്രി മുഹമ്മദ് റിയാസിന് റിപ്പോര്‍ട്ടില്‍ പ്രതിരോധം തീര്‍ക്കുന്നുണ്ട്. മുഹമ്മദ് റിയാസ് മാധ്യമ കടന്നാക്രമണത്തിന്റെ ഇരയാണെന്നും രാഷ്ട്രീയകാര്യങ്ങളില്‍ അപ്പപ്പോള്‍ പ്രതികരിക്കുന്നതാണ് കാരണമെന്നും റിപ്പോര്‍ട്ട് പറഞ്ഞു വെയ്ക്കുന്നു.കെകെ ശൈലജയെയും റിപ്പോര്‍ട്ട് പ്രശംസിക്കുന്നുണ്ട്. പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുത്ത് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.കെ.എന്‍ ബാലഗോപാല്‍, പി. രാജീവ് അടക്കമുള്ളവരുടെ പാര്‍ലമെന്ററി സംഘടനാ പ്രവര്‍ത്തനങ്ങളെയും റിപ്പോര്‍ട്ടില്‍ പ്രശംസിക്കുന്നുണ്ട്. പി രാജീവ് എറണാകുളം ജില്ലാ കമ്മിറ്റിയെ സംഘടനാ രംഗത്ത് സഹായിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. നിയമസഭയിലും പുറത്തും ഗവണ്‍മെന്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പ്രത്യേകിച്ചും വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നന്നായി പ്രതികരിച്ച് വ്യക്തത വരുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പ്രശംസയുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തില്‍ നല്ല പ്രവര്‍ത്തനം നടത്തുന്നുവെന്നാണ് കെ.എന്‍ ബാലഗോപാലിനുള്ള പ്രശംസ.തോമസ് ഐസക്കിനും എം സ്വരാജിനും റിപ്പോര്‍ട്ടില്‍ ഉപദേശവും നല്‍കുന്നുണ്ട്. അവൈലവബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണമെന്നാണ് ഇരുവര്‍ക്കുമുള്ള നിര്‍ദ്ദേശം. ഇരുവരും മറ്റ് ചുമതലകള്‍ തൃപ്തികരമായി നിര്‍വ്വഹിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....