സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയെ സന്ദര്‍ശിച്ച് നടി മഞ്ജു വാര്യര്‍. ഉമ തോമസിന്റെ വീട്ടിലെത്തിയാണ് മഞ്ജു വാര്യര്‍ സുഖവിവരങ്ങള്‍ അന്വേഷിച്ചത്. മഞ്ജു വാര്യര്‍ എംഎല്‍എയുടെ വീട് സന്ദര്‍ശിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. വീട്ടിലെത്തി ഉമ തോമസിനെ കെട്ടിപ്പിടിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്ന മഞ്ജുവിനെ വീഡിയോയില്‍ കാണാം. തന്റെ ചികിത്സയെക്കുറിച്ചും മുഖത്ത് പരിക്കേറ്റിടത്ത് നടത്തിയ പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ചും ഉമ തോമസ് മഞ്ജു വാര്യരോട് വിശദീകരിക്കുന്നുണ്ട്. നേരത്തെ നടന്‍ മോഹന്‍ലാല്‍ ഉമാ തോമസിനെ സന്ദര്‍ശിച്ചിരുന്നു. ഉമാ തോമസ് തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. അപകടവാര്‍ത്ത അറിഞ്ഞപ്പോള്‍ തൊട്ട് അദ്ദേഹം എന്റെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. സ്‌നേഹത്തോടെ ചേര്‍ത്ത് പിടിച്ച് ഞങ്ങളെ ആശ്വസിപ്പിച്ചത് വാക്കിനുമപ്പുറത്തുള്ള അനുഭവമായി എന്നും ഉമ തോമസ് പറഞ്ഞിരുന്നു.

