ഉമ തോമസ് എംഎല്‍എയെ സന്ദര്‍ശിച്ച്‌ നടി മഞ്ജു വാര്യര്‍

സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയെ സന്ദര്‍ശിച്ച്‌ നടി മഞ്ജു വാര്യര്‍. ഉമ തോമസിന്റെ വീട്ടിലെത്തിയാണ് മഞ്ജു വാര്യര്‍ സുഖവിവരങ്ങള്‍ അന്വേഷിച്ചത്. മഞ്ജു വാര്യര്‍ എംഎല്‍എയുടെ വീട് സന്ദര്‍ശിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. വീട്ടിലെത്തി ഉമ തോമസിനെ കെട്ടിപ്പിടിച്ച്‌ വിവരങ്ങള്‍ അന്വേഷിക്കുന്ന മഞ്ജുവിനെ വീഡിയോയില്‍ കാണാം. തന്റെ ചികിത്സയെക്കുറിച്ചും മുഖത്ത് പരിക്കേറ്റിടത്ത് നടത്തിയ പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ചും ഉമ തോമസ് മഞ്ജു വാര്യരോട് വിശദീകരിക്കുന്നുണ്ട്. നേരത്തെ നടന്‍ മോഹന്‍ലാല്‍ ഉമാ തോമസിനെ സന്ദര്‍ശിച്ചിരുന്നു. ഉമാ തോമസ് തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. അപകടവാര്‍ത്ത അറിഞ്ഞപ്പോള്‍ തൊട്ട് അദ്ദേഹം എന്റെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. സ്‌നേഹത്തോടെ ചേര്‍ത്ത് പിടിച്ച്‌ ഞങ്ങളെ ആശ്വസിപ്പിച്ചത് വാക്കിനുമപ്പുറത്തുള്ള അനുഭവമായി എന്നും ഉമ തോമസ് പറഞ്ഞിരുന്നു.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...