നയരേഖ ഇന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ചർച്ച ചെയ്യും

സെസും ഫീസും അടക്കം നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നയരേഖ ഇന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ജില്ല കമ്മിറ്റികള്‍ അഭിപ്രായം അറിയിക്കും. പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ ചര്‍ച്ചയില്‍ എംവി ഗോവിന്ദന്റെ മറുപടിയും ഇന്നുണ്ടാകും. സ്വകാര്യ നിക്ഷേപങ്ങള്‍ക്കും സ്വകാര്യ വത്കരണത്തിനും നിരവധി നിര്‍ദേശങ്ങള്‍ അടങ്ങിയ നയരേഖയിലെ നിര്‍ദേശങ്ങള്‍ ചര്‍ച്ചയ്ക്ക് മുമ്ബേ പിന്തുണ നല്‍കുന്ന സൂചനയാണ് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ ദേശാഭിമാനിയില്‍ എഴുതിയിരിക്കുന്ന ലേഖനത്തില്‍ സ്വീകരിച്ചിരിക്കുന്നത്.
നയരേഖയില്‍ പറയുന്ന പ്രത്യേക ഫീസും സെസും സാധാരണക്കാരെ ബാധിക്കില്ലെന്നും വികസനത്തിന് പണം വേണമെന്നും പണമില്ലെന്ന പേരില്‍ വികസനം മുടക്കാനാകില്ലെന്നുമാണ് എം.വി. ഗോവിന്ദന്‍ ലേഖനത്തില്‍ നല്‍കുന്ന സൂചന. തുടര്‍വികസന ലക്ഷ്യങ്ങളാണ് പിണറായി അവതരിപ്പിച്ച രേഖ മുന്നോട്ടുവയ്ക്കുന്നത്. ഇതെല്ലാം പ്രാവര്‍ത്തികമാക്കണമെങ്കില്‍ പണം ആവശ്യമാണ്. ഇതിനായി അധിക വിഭവസമാഹരണം നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളുടെ കൂട്ടത്തിലാണ് സെസുകള്‍ ചുമത്തുന്നതിനുള്ള സാധ്യത പരിശോധിക്കുന്നത്.

സമ്ബന്ന വിഭാഗങ്ങള്‍ക്ക് എല്ലാ സൗജന്യങ്ങളും നല്‍കേണ്ടതുണ്ടോ എന്ന ചോദ്യം ഉയര്‍ത്തുന്ന രേഖയില്‍ വരുമാനത്തിന് അനുസരിച്ച്‌ പ്രത്യേക ഫീസ് എന്ന ആശയം മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത് സാധാരണ ജനങ്ങളെ ദോഷകരമായി ബാധിക്കില്ലെന്നുമാണ് ലേഖനത്തില്‍ പറയുന്നത്. കേന്ദ്രം കേരളത്തെ അവഗണിച്ചാലും പണമില്ലെന്ന് പറഞ്ഞ് വികസന പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും പറയുന്നു.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...