ജനവാസ മേഖലയിലിറങ്ങിയ കടുവയ്ക്കായി ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചു

ഇടുക്കി വണ്ടിപെരിയാര്‍ ഗ്രാംബിയിലെ കടുവയെ കണ്ടെത്താന്‍ ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചു. ഗ്രാംബി മേഖലയിലെ ചതുപ്പ് നിലങ്ങള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം. ആദ്യഘട്ട ഡ്രോണ്‍ നിരീക്ഷണത്തിനു ശേഷമാവും നേരിട്ടുള്ള പരിശോധന. പ്രത്യേകസംഘം കാല്‍പ്പാടുകള്‍ നോക്കി കടുവയെ പിന്തുടര്‍ന്നെത്താനാണ് ശ്രമം നടക്കുന്നത്. വണ്ടിപ്പെരിയാര്‍ ഗ്രാംബി എസ്‌റ്റേറ്റ് ആറാം നമ്പര്‍ ഫാക്ടറിക്ക് സമീപമായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കടുവയിറങ്ങിയത്. ജനവാസ മേഖലയോട് ചേര്‍ന്ന പ്രദേശത്ത് നാട്ടുകാരാണ് കടുവയെ കണ്ടെത്തിയത്. ഒരു മണിക്കൂറോളം കടുവ പ്രദേശത്തുണ്ടായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. പിന്നാലെ കടുവയെ കണ്ട വിവരം നാട്ടുകാര്‍ വനംവകുപ്പില്‍ അറിയിച്ചിരുന്നു, എന്നാല്‍ വനംവകുപ്പ് എത്തുന്നതിന് മുന്‍പ് കടുവ കാടുകയറി. ഒരു വര്‍ഷത്തോളമായി മേഖലയില്‍ കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.നിരവധി വളര്‍ത്തുമൃഗങ്ങളെയും കടുവ ആക്രമിച്ചു കൊന്നിട്ടുണ്ട്. പിന്നാലെ കൂട് സ്ഥാപിച്ചു കടുവയെ പിടികൂടണം എന്ന ആവശ്യം ഉയര്‍ന്നു. പരുന്തുംപാറ, വെടികുഴി തുടങ്ങിയ പ്രദേശങ്ങളിലും കടുവയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. ഒരാഴ്ച മുന്‍പ് വള്ളക്കടവിലും നാട്ടുകാര്‍ കടുവയെ കണ്ടിരുന്നു.

Leave a Reply

spot_img

Related articles

വടക്കൻ ജില്ലകളില്‍ അതിതീവ്രമഴ മുന്നറിയിപ്പ്; ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്, വയനാട്, കണ്ണൂർ,...

വഖഫ് ട്രൈബ്യൂണൽ: പുതിയ ചെയർപഴ്‌സൻ നാളെ ചുമതലയേൽക്കും

വഖഫ് ട്രൈബ്യൂണൽ ചെയർമാൻ രാജൻ തട്ടിൽ സ്‌ഥലം മാറിപ്പോയ ഒഴിവിൽ പുതിയ ജഡ്‌ജി ടി.കെ.മിനിമോൾ നാളെ ചുമതലയേൽക്കും. വിവാദമായ മുനമ്പം കേസ് അടക്കമുള്ള കേസുകളിൽ...

തർക്കം പരിഹരിക്കാൻ ഓർത്തഡോക്‌സ്‌ സഭ സഹകരിക്കണം; യാക്കോബായ സഭ

തർക്കം പരിഹരിക്കാൻ ഓർത്തഡോക്‌സ്‌ സഭ സഹകരിക്കണമെന്ന് യാക്കോബായ സഭ. മലങ്കരസഭാ തർക്കം ശാശ്വതമായി പരിഹരിക്കാൻ ഓറിയന്റൽ ഓർത്തഡോക്സ് സഭാ തലവൻമാരുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങളോട്...

കൂരിയാട് തകർന്ന ദേശീയപാത റോഡ് നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ സന്ദർശിച്ചു

മലപ്പുറം കൂരിയാട് തകർന്ന ദേശീയപാത റോഡ് നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ സന്ദർശിച്ചു.അപകടം സംബന്ധിച്ച് മൂന്ന് അംഗ സമിതി പരിശോധന നടത്തും. സമ്മർദത്തെ തുടർന്ന്...