പാകിസ്താനിലെ ട്രയിന്‍ റാഞ്ചൽ- 300 ബന്ദികളേയും മോചിപ്പിച്ചെന്ന് പാകിസ്താന്‍ പട്ടാളം

പാകിസ്താനിലെ ട്രയിന്‍ റാഞ്ചൽ- 300 ബന്ദികളേയും മോചിപ്പിച്ചെന്ന് പാകിസ്താന്‍ പട്ടാളം. ബലൂച് ലിബറേഷന്‍ ആര്‍മിയാണ് ട്രെയിന്‍ റാഞ്ചി നൂറുകണക്കിന് യാത്രക്കാരെ ബന്ദികളാക്കിയത്. ഇതിനെതിരെ നടത്തിയആക്രമണത്തില്‍ 33 ബലൂച് ലിബറേഷന്‍ ആര്‍മിക്കാരും കൊല്ലപ്പെട്ടെന്ന് പാക് പട്ടാളവും അറിയിച്ചിരുന്നു.. ട്രെയിന്‍ റാഞ്ചുന്നതിന്റെ ദൃശ്യങ്ങള്‍ ബലൂച് ലിബറേഷന്‍ ആര്‍മി പുറത്തുവിട്ടിരുന്നു. തോക്കുധാരികളായ വലിയ സംഘം ബോലന്‍ എന്ന സ്ഥലത്തുവച്ചാണ് ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ട്രെയിന്‍ ബലമായി നിര്‍ത്തിച്ച സംഘം തോക്കുകളുമായി ട്രെയിനിനകത്തേക്ക് ഇരച്ചെത്തുകയും യാത്രക്കാരെ തോക്കിന്‍ മുനയില്‍ ഭീഷണിപ്പെടുത്തി നിര്‍ത്തുകയുമായിരുന്നു. ബലൂച്ച് ലിബറേഷന്‍ ആര്‍മിയുടെ മജീദ് ബ്രിഗേഡും ഫത്തേഹ് സ്‌ക്വാഡുമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

spot_img

Related articles

സ്പേസ് എക്സിന്റെ ക്രൂ 10 ദൗത്യം മുടങ്ങി

ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്, ബുഷ് വില്‍മോര്‍ എന്നിവരെ മടക്കിയെത്തിക്കാനുള്ള സ്പേസ് എക്സിന്റെ ക്രൂ 10 ദൗത്യം മുടങ്ങി. സ്പേസ് എക്സിന്റെ...

ചന്ദ്രനിൽ ആദ്യമായി ജിപിഎസ് സിഗ്നലുകൾ സ്വീകരിച്ച് നാസ ചരിത്രം സൃഷ്ടിച്ചു

നാസയും ഇറ്റാലിയൻ ബഹിരാകാശ ഏജൻസിയും സഹകരിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്.ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിൽ (GNSS) നിന്നുള്ള സിഗ്നലുകൾ ചന്ദ്രനിൽ...

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നേരെ ആക്രമണ ശ്രമം; സംഭവം ലണ്ടനില്‍

കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ്. ജയശങ്കറിന് നേരെ ആക്രമണ ശ്രമം.ലണ്ടനില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ മന്ത്രി സഞ്ചരിച്ച കാറിന് മുന്നിലാണ് പ്രതിഷേധമുണ്ടായത്....

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയില്‍ വീണ്ടും വ്യതിയാനം

റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയില്‍ വീണ്ടും വ്യതിയാനം. തിങ്കളാഴ്ച പകല്‍ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും രാത്രിയോടെ വഷളായി. രണ്ട് തവണ...