കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് എൻസിപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു. നേതാക്കളുടെ പടലപിണക്കങ്ങൾ മൂലം ഏറെ അനശ്ചിതത്വത്തിലായിരുന്ന പാർട്ടിയുടെ, അധ്യക്ഷസ്ഥാനത്തേക്ക് മന്ത്രി എ.കെ ശശീന്ദ്രന്റെ പിന്തുണയോടെയാണ് തോമസ് കെ തോമസ് ചുമതലയേറ്റത്. എൻ സി പിയെ ഒറ്റകെട്ടായി മുന്നോട്ട് നയിക്കുമെന്ന് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയശേഷം തോമസ് കെ. തോമസ് പ്രതികരിച്ചു. പാർട്ടിയിൽ നിന്ന് ഒന്നും എടുക്കാൻ അല്ല കൊടുക്കാനാണ് പ്രവർത്തകർ ശ്രമിക്കേണ്ടതെന്നുമാണ് അദ്ദേഹം പ്രതികരിച്ചു.