പുതിയ പോലീസ് മേധാവി: എം ആർ അജിത് കുമാർ പട്ടികയിൽ

പുതിയ സംസ്ഥാന മേധാവിക്കായുള്ള പട്ടികയിൽ എഡിജിപി എം ആർ അജിത് കുമാറും. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയച്ച പട്ടികയിലാണ് എം ആർ അജിത് കുമാറിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. മുതിർന്ന ആറ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് സംസ്ഥാനം കേന്ദ്രത്തിന് അയച്ചത്. സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്ന ഒഴിവിലാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയിരിക്കുന്നത്.റോഡ് സേഫ്റ്റി കമ്മീഷണർ നിധിൻ അഗർവാൾ പട്ടികയിൽ ഏറ്റവും സീനിയറാണ്. വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത, ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, എസ് പി ജി അഡീഷണൽ ഡയറക്ടർ സുരേഷ് രാജ് പുരോഹിത്, ബറ്റാലിയൻ എഡിജിപി എം ആർ അജിത് കുമാർ, ഇൻറലിജൻസ് ബ്യൂറോ അഡീഷണൽ ഡയറക്ടർ റവാഡ ചന്ദ്രശേഖർ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.30 വർഷം ഐപിഎസ് സർവീസ് പൂർത്തിയാക്കുന്നവരെയാണ് സംസ്ഥാന പൊലീസ് മേധാവിമാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. 2025 ജൂണിലാണ് ഷേഖ് ദർവേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചിരുന്നു. ഷെയ്‌ഖ്‌ ദർവേശ് സാഹേബ് ജൂലൈ ഒന്നിന് വിരമിക്കുന്ന ഒഴിവിലേക്കാവും ഡിജിപി റാങ്കോടെ അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകുക. തൃശ്ശൂർ പൂരം കലക്കൽ, ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നീ വിഷയങ്ങളിൽ അജിത് കുമാറിനെതിരേ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു

Leave a Reply

spot_img

Related articles

മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട് കേസിൽ പ്രതിചേർക്കപ്പെട്ട പോലീസുകാർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാൻ അന്വേഷണ സംഘം

ഈ മാസം ആദ്യമാണ് മലാപ്പറമ്പിൽ ഒരു അപ്പാർട്ട്മെൻന്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രം പോലീസ് റെയ്‌ഡ് ചെയ്‌തത്. പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട് സിറ്റി...

പോത്തിറച്ചി മ്ലാവിന്റെ ഇറച്ചിയെന്നാരോപിച്ച്‌ 35 ദിവസം ജയിലില്‍; ഒടുവില്‍ ജാമ്യമനുവദിച്ച്‌ ഹൈക്കോടതി

പിടികൂടിയ പോത്തിറച്ചി മ്ലാവിന്റെ ഇറച്ചിയാണ് എന്നാരോപിച്ച്‌ 35 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി.മുപ്ലിയത്ത് വനം ഉദ്യോഗസ്ഥർ പിടികൂടിയത് മ്ലാവിറച്ചി...

നീറ്റ് യുജി പരീക്ഷയില്‍ കേരളത്തില്‍ നിന്നും പരീക്ഷ എഴുതിയവരില്‍ ഒന്നാമത് ദീപ്‍നിയ ഡി ബി

കോഴിക്കോട് സ്വദേശി ദീപ്‍നിയ 109ആം റാങ്കാണ് അഖിലേന്ത്യാ തലത്തില്‍ നേടിയത്. പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍ററിലാണ് ദീപ്‍നിയ പരിശീലനം നേടിയത്. കേരളത്തില്‍ നിന്ന് മറ്റ്...

ഐ സി സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ദക്ഷിണാഫ്രിക്കയ്ക്ക്

നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് ചാംമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്. 282 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍...