കൽക്കി 2 എപ്പോള്‍ എത്തും?: ഇതിഹാസ ചിത്രം സംബന്ധിച്ച് പുതിയ അപ്ഡേറ്റ്

കൽക്കി 2 ന്റെ ഷൂട്ടിംഗ് മെയില്‍ ആരംഭിക്കും എന്ന് റിപ്പോര്‍ട്ടുകള്‍. മിഡ്-ഡേയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ചിത്രത്തിൽ അശ്വത്ഥാമയായി അഭിനയിച്ച ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചന്‍ മെയ് മാസത്തിൽ ഹൈദരാബാദിൽ ചിത്രത്തിന്‍റെ ഷൂട്ടിംഗിൽ ചേരാൻ സാധ്യതയുണ്ടെന്നാണ് വിവരം. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍കി 2024 ലെ വന്‍ വിജയം നേടിയ ചിത്രമാണ്. പുതിയ ഭാഗത്തില്‍ ബിഗ് ബിയുടെ സ്ക്രീൻ സമയവും വർദ്ധിപ്പിച്ചിട്ടുണ്ടെന്നും നിർമ്മാണവുമായി അടുത്ത വൃത്തങ്ങൾ മിഡ് ഡേയോട് പറഞ്ഞു.”അദ്ദേഹം മെയ് മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കുന്നു, അദ്ദേഹത്തിന്റെ സ്ക്രീൻ സമയവും വർദ്ധിപ്പിച്ചിട്ടുണ്ട്. ജൂൺ 15 വരെ ചിത്രീകരണം തുടരുമെന്ന് പ്രതീക്ഷിക്കുന്നു, അതിനുശേഷം, ജൂലൈയിൽ കെബിസിയുടെ അടുത്ത സീസൺ അമിതാഭ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്വിസ് ഷോയുടെ അടുത്ത പതിപ്പ് ഓഗസ്റ്റിൽ സംപ്രേഷണം ചെയ്യും” വൃത്തത്തെ ഉദ്ധരിച്ച് മിഡ് ഡേ പറയുന്നു.”അമിതാഭിന്‍റെ കഥാപാത്രമായ അശ്വത്ഥാമയും പ്രഭാസിന്‍റെ ഭൈരവ/കർണ്ണന്റെയും കഥയും, ദീപിക പാദുകോണിന്‍റെ സുമതിയുടെ ഗർഭസ്ഥ ശിശുവിനെ രക്ഷിക്കുന്നതിലെ അവരുടെ പങ്കുമായാണ് തുടർഭാഗം മുന്നോട്ട് കൊണ്ടുപോകുന്നത്.സുപ്രീം കമാൻഡറായ യാസ്കിന്‍ എന്ന കമല്‍ഹാസന്‍റെ റോളും ചിത്രത്തില്‍ വലുതായിരിക്കും” അതിൽ കൂട്ടിച്ചേർത്തു.കൽക്കി 2 ന്റെ ചിത്രീകരണത്തിനായി ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്ത് ഒരു വലിയ സെറ്റും നിർമ്മിച്ചിട്ടുണ്ടെന്ന് ഈ വൃത്തം വെളിപ്പെടുത്തിയത്. “കഴിഞ്ഞ വർഷം 30 ദിവസത്തെ ചിത്രീകരണം പൂർത്തിയായെങ്കിലും, ഇനിയും ധാരാളം ആക്ഷൻ ഭാഗങ്ങൾ ചിത്രീകരിക്കേണ്ടതുണ്ടെന്നും ഈ വൃത്തം പറയുന്നു.അതേ സമയം കല്‍ക്കി 2 എപ്പോള്‍ എന്നതില്‍ ഇതുവരെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ വൈജയന്തി ഫിലിംസ് ശരിയായ പ്രഖ്യാപനം നടത്തിയിട്ടില്ല. അതിനിടെയാണ് പുതിയ സൂചനകള്‍ വരുന്നത്.

Leave a Reply

spot_img

Related articles

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ.കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ്. 4...

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...