ഓമല്ലൂരിൽ വയൽവാണിഭ സ്മാരകംനിർമ്മിക്കും : മന്ത്രി വീണാ ജോർജ്

ഓമല്ലൂർ വയൽവാണിഭത്തിന്റെ ചരിത്രം തലമുറകൾക്ക് കണ്ട് മനസ്സിലാക്കുന്നതിന് സ്മാരകം നിർമ്മിക്കുമെന്ന് ആരോഗ്യ, വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഓമല്ലൂരിലെ കാർഷിക വിപണന മേളയായ വയൽവാണിഭത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം മാർക്കറ്റ് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുത്തൻ തലമുറയ്ക്കും സന്ദർശകർക്കും ഓമല്ലൂരിന്റെ വേരുകൾ മനസിലാക്കാൻ നാടിനെ സംസ്കാരത്തിൻറെ അടയാളങ്ങളായ കാർഷിക സാമഗ്രികകൾ സ്മാരകത്തിൽ പ്രദർശിപ്പിക്കും. അടുത്ത വാണിഭത്തിന് മുൻപ് സ്മാരകം യാഥാർത്ഥ്യമാക്കും. ഇതിനായി എംഎൽഎ ഫണ്ട്‌ വിനിയോഗിക്കും. എല്ലാവരും ഒരുമയോടെ നാടിൻറെ കാർഷിക സംസ്കാരത്തിനായി നിലകൊള്ളുന്നതാണ് വാണിഭത്തെ മനോഹരമാക്കുന്നത്. കേരളത്തിൻറെ വിവിധ പ്രദേശങ്ങളിൽ നിന്ന് മാത്രമല്ല ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ വരെ കച്ചവടത്തിനായി ഇവിടെ എത്തുന്നുണ്ട്. കർഷകരുടെ ക്ഷമയോടെയുള്ള അധ്വാനത്തിന്റെ ഫലമാണ് വയൽവാണിഭത്തിൽ കാണുവാൻ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ജോൺസൺ വിളവിനാൽ അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ സ്മിതാ സുരേഷ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ഷാജി ജോർജ്, സാലി തോമസ് ,എസ് മനോജ്‌ കുമാർ , പഞ്ചായത്ത്‌ അംഗങ്ങളായ മിനി വർഗീസ്, പി സുജാത ,കെ സി അജയൻ ,ഉഷാ റോയി, സുരേഷ് ഓലിതുണ്ടിൽ, റിജു കോശി ,എൻ മിഥുൻ,കെ അമ്പിളി ,എം ആർ അനിൽകുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....