ഇടുക്കി ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു

ഇടുക്കി ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു. ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചത്. ഇന്ന് പുലര്‍ച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിലെത്തിയ കടുവ പശുവിനെയും വളര്‍ത്തു നായയെയും കടിച്ചുകൊന്നിരുന്നു. പിന്‍കാലില്‍ പരിക്കേറ്റ കടുവയ്ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ജനവാസ മേഖലയിലെത്തി വളര്‍ത്തു മൃഗങ്ങളെ കടിച്ചുകൊന്നത്.ലയത്തിനോട് ചേര്‍ന്നുള്ള വേലിക്ക് സമീപം തേയിലത്തോട്ടത്തിലാണ് ഇന്ന് കടുവയെ കണ്ടെത്തിയത്. എന്നാല്‍ മയക്കുവെടി വെക്കാനുള്ള സാഹചര്യം ഇവിടെ ഇല്ലാത്തതിനാല്‍ മറ്റൊരു സ്ഥലത്തേക്ക് കടുവ നീങ്ങിയ ശേഷമാണ് വെടിവെച്ചത്. പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നും പ്രത്യേകം പരിശീലനം ലഭിച്ച സംഘത്തെയും എത്തിച്ചിരുന്നു

Leave a Reply

spot_img

Related articles

മുഖ്യമന്ത്രി സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പുതു നിർദേശങ്ങളിൽ വിയോജിപ്പ് ഉയർന്നെന്ന് സമ്മതിച്ച് പാർട്ടി മുഖപത്രം

മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നവകേരളത്തിനായുള്ള പുതു നിർദേശങ്ങളിൽ വിയോജിപ്പ് ഉയർന്നെന്ന് സമ്മതിച്ച് പാർട്ടി മുഖപത്രം. ജനങ്ങളെ വിശ്വാസത്തിലെടുത്തേ നിർദേശങ്ങൾ...

അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി

തിരുവനന്തപുരം, വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി.സഹോദരൻ അഹ്സാൻ്റെയും പെൺ സുഹൃത്ത് ഫർസാനയുടെയും കൊലക്കേസുകളിൽ ആണ് പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളിൽ...

ആശമാര്‍ക്ക് പിന്നാലെ രാപ്പകൽ സമരവുമായി അങ്കണവാടി ജീവനക്കാരും

ആശവർക്കർമാർരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല രാപ്പകൽ സമരം തുടങ്ങി അങ്കണവാടി ജീവനക്കാരും.മിനിമം കൂലി ഇരുപത്തി ഒന്നായിരം ആക്കണം കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യം...

ആറു ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തി

ഈരാറ്റുപേട്ട തീക്കോയി മുപ്പതേക്കറിൽ ആറു ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തി. മംഗളഗിരി - ഒറ്റയിട്ടി റോഡിൽ കലുങ്കിന് സമീപമാണ് സംഭവം. പുകയില ഉൽപ്പന്നങ്ങളുമായി...