നിയമിച്ചത് 3 ദിവസം മുമ്പ്, അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ജോലിക്കാരനെ കാണാനില്ല

ജോലിക്ക് നിന്ന വീട്ടിൽ നിന്ന് ഒരു കോടി രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച് രക്ഷപ്പെട്ട വീട്ടുജോലിക്കാരനെ 24 മണിക്കൂറിനകം പൊലീസ് പിടികൂടി. ഡൽഹി ഷാഹ്‍ദാര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ജോലിക്കാരന് മോഷണത്തിന് സഹായം നൽകിയ മറ്റൊരാളും പിടിയിലായിട്ടുണ്ട്. ഡൽഹിയിലെ വ്യാപാരിയായ എസ് ഗുപ്തയുടെ വീട്ടിൽ മാർച്ച് 15നാണ് വൻ കവർച്ച നടന്നത്.ഒരു ഏജൻസി വഴിയാണ് ഗുപ്ത മൂന്ന് ദിവസം മുമ്പാണ് നാഗാർജുൻ എന്ന വീട്ടുജോലിക്കാരനെ നിയമിച്ചതെന്ന് ഡിസിപി പ്രശാന്ത് ഗൗതം പറഞ്ഞു. പിന്നീട് ഹോളി അവധി ദിനത്തിൽ ഗുപ്ത കുടുംബത്തോടൊപ്പം ഗുഡ്ഗാവിലേക്ക് പോയി. ഈ സമയം ജോലിക്കാരൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അവിടെ നിന്ന് തിരികെ വന്നപ്പോൾ വീടിന്റെ ഗേറ്റിലെ ലോക്കുകൾ തകർത്ത നിലയിലായിരുന്നു. ജോലിക്കാരനെ കാണാനുമുണ്ടായിരുന്നില്ല. അകത്ത് കയറി പരിശോധിച്ചപ്പോൾ ആറ് ലക്ഷം രൂപയും ഏതാണ്ട് ഒരു കോടി രൂപ വിലവരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളും നഷ്ടമായെന്ന് മനസിലായി. ഉടൻ തന്നെ പൊലീസിൽ പരാതി നൽകി.നൂറിലധികം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും നാട്ടുകാരിൽ നിന്ന് കിട്ടിയ വിവരങ്ങളും പരിശോധിച്ചാണ് പൊലീസ് നാഗാർജുനെ അന്വേഷിച്ചത്. വിപുലമായ തെരച്ചിലിനൊടുവിൽ ഇയാളെ കണ്ടെത്തി. യഥാർത്ഥ പേര് സുരേഷ് മാലിക് എന്നായിരുന്നു. ഇയാളുടെ ഒരു സഹായിയും പിന്നാലെ പിടിയിലായി. ഇരുവരുടെയും താമസ സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തി. മോഷ്ടിച്ചെടുത്ത പണവും ആഭരണങ്ങളും ഇയാളുടെ സ്കൂട്ടറിൽ നിന്ന് കണ്ടെടുത്തു.പൊലീസ് വെരിഫിക്കേഷൻ നടത്താതെയാണ് വ്യവസായി വീട്ടുജോലിക്കാരനെ നിയമിച്ചതെന്ന് ഡിസിപി പറ‌ഞ്ഞു. നാഗാർജുൻ ഉപയോഗിച്ച സിം കാർഡ്, വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് എടുത്തതാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. ഇയാളുടെ പേരിൽ നാല് സിം കാർഡുകൾ ജനുവരി 15ന് ഒരുമിച്ച് എടുക്കുകയായിരുന്നു. എല്ലാം വ്യാജ രേഖകൾ സമർപ്പിച്ചാണ് സംഘടിപ്പിച്ചത്. നേരത്തെയും സമാനമായ കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറ‌ഞ്ഞു. 2013ൽ സാകേത് പൊലീസ് സ്റ്റേഷനിൽ ഇത്തരത്തിലൊരു കേസ് രജിസ്റ്റർ‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനായി, വീട്ടുജോലിക്കാരെ നിയമിക്കുമ്പോൾ ആവശ്യമായ പരിശോധനകൾ നടത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...