പാലാരിവട്ടത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

എറണാകുളം പാലാരിവട്ടത്ത് എംഡിഎംഎയുമായി യുവാവ് പിടിയിലായി.അസം സ്വദേശി യാസിർ അറഫാത്താണ് എക്സൈസിന്റെ പിടിയിലായത്. കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളിലും രാത്രി കാലങ്ങളിൽ ആവശ്യക്കാർക്ക് എംഡിഎംഎ എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് എക്സൈസ് കണ്ടെത്തിയിരിക്കുന്നത്.പുലർച്ചെ രണ്ട് മണിയോടെയാണ് പാലാരിവട്ടത്തു നിന്ന് യാസി‌ർ അറാഫത്ത് എക്സൈസ് പരിശോധനാ സംഘത്തിന്റെ പിടിയിലാവുന്നത്.ഉദ്യോഗസ്ഥർ ബാഗും പാന്റിന്റെ പോക്കറ്റും പരിശോധിച്ചപ്പോൾ 14 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.എംഡിഎംഎ കണ്ടെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.ബാഗിനുള്ളിൽ പ്രത്യേക കവറിലാക്കി പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്നു ഇത്.

മറ്റൊരു സംഭവത്തിൽ ഒരു കിലോ കഞ്ചാവുമായി 21കാരനായ ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു.പതിനാറാം വയസിൽ പെയിന്റിങ് ജോലികൾക്കായി കേരളത്തിൽ എത്തിയ ഈ യുവാവ് പിന്നീട് ഇവിടെ കഞ്ചാവ് വിൽപനയിലേക്ക് കടക്കുകയായിരുന്നു എന്നാണ് ഡാൻസാഫിന് കിട്ടിയ വിവരം.ഇന്നലെ രാത്രിയായിരുന്നു ഇയാൾ കാക്കനാട് നിന്ന് പൊലീസിന്റെ പിടിയിലായത്.

സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി ലഹരി വിൽപനക്കാർക്കെതിരെ കൊച്ചിയിലും ശക്തമായ പരിശോധനകളാണ് നടന്നുവരുന്നത്. ഇത്തരമൊരു പരിശോധനയിലാണ് രണ്ട് സ്ഥലങ്ങളിൽ നിന്നായി രണ്ട് പേർ കുടുങ്ങിയത്.

Leave a Reply

spot_img

Related articles

നാലുമാസം പ്രായമായ കുഞ്ഞിൻ്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കണ്ണൂർ പാറക്കലിലെ നാലുമാസം പ്രായമായ കുഞ്ഞിൻ്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനമെന്ന് അന്വേഷണോദ്യോഗസ്ഥൻ കാർത്തിക് ഐപിഎസ്. കുഞ്ഞിൻ്റെ മാതാപിതാക്കളുടെ മൊഴിയെടുത്തുവെന്നും മരണകാരണം പോസ്റ്റുമോർട്ടത്തിനുശേഷം മാത്രമേ...

ഫെബിൻ്റെ കൊലപാതകം; പകയുടെ കാരണം പുറത്ത്

കൊല്ലം ഉളിയക്കോവിലില്‍ വിദ്യാര്‍ത്ഥിയായ ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതിന് പിന്നിലെ പകയുടെ കാരണം പുറത്ത്. തേജസുമായുള്ള ബന്ധത്തില്‍ നിന്ന് ഫെബിന്റെ സഹോദരി പിന്‍മാറിയതാണ്...

മുഖംമൂടി ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ യുവതിയ്ക്ക് ഗുരുതര പരിക്ക്

കൊച്ചി വല്ലാര്‍പാടത്ത് മുഖംമൂടി ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ യുവതിയ്ക്ക് ഗുരുതര പരിക്ക്.പനമ്പുകാട് മത്സ്യഫാം ഉടമ പോള്‍ പീറ്ററുടെ ഭാര്യ വിന്നിയെയാണ് ഞായറാഴ്ച രാത്രി മുഖംമൂടി ധരിച്ച...

ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി

വയനാട് ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി. ബത്തേരിയിലെ കോളേജ് വിദ്യർത്ഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടിച്ചെടുത്തത്. വിദ്യർത്ഥി ഓൺലൈനിൽ നിന്നാണ് കഞ്ചാവ് അടങ്ങിയ...