ദുബായ് പശ്ചാത്തലമാക്കി ഒരു വുമൺ ഓറിയന്റഡ് ചിത്രം വരുന്നു:”ബ്ലഡി മരിയ”

ദുബായ് പശ്ചാത്തലമാക്കി രാജേഷ് കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്ലഡി മരിയ..ദുബായിൽ സെറ്റിലായ, മരിയ, ഡോണ എന്നിവരുടെയും അവരുടെ ഫ്ലാറ്റിൽ ഇടുക്കിയിലെ മലയോരത്തിൽ നിന്നും എത്തിച്ചേരുന്ന അപർണ്ണ എന്ന പെൺകുട്ടിയുടെയും ജീവിതാവസ്‌ഥകൾ കോർത്തിണക്കുകയാണ് സംവിധായകൻ.

നേർക്കാഴ്ചകളിൽ കണ്ടു പരിചയപ്പെട്ടതും ആരും അറിയാത്തതുമായ വിഷയങ്ങളാണ് രാജേഷ് കൃഷ്ണൻ ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്. ബ്ലഡി മരിയ എന്നൊരു ഇംഗ്ലീഷ് നാടോടിക്കഥയെ അവലംബിച്ചുകൊണ്ടാണ് ഈ സിനിമ പൂർത്തിയാക്കുന്നതെന്ന് സംവിധായകൻ അഭിപ്രായപ്പെട്ടു,.

3s പ്രോഡക്ഷൻസിന്റെ ബാനറിൽ ബാബു വിനോദ് നിർമിക്കുന്ന ഈ ചിത്രത്തിൽ അമൃത, അക്ഷയ പ്രേം നാദ്, രോഷ്നി ഐഷിക, നമ്രത പ്രകാശ്, ശ്രീലക്ഷ്മി, അഭിജിത് എം. പിള്ള, ഷബാൻ, അമൽ സഹദേവ്, ശ്രീനിവാസൻ, സജീവ് ജെക് എന്നിക്കാട്ടിൽ,…. തുടങ്ങിയ വർ അഭിനയിക്കുന്നു.കഥ, തിരക്കഥ ആദർശ് വിപിൻ, ഡി. ഓ. പി. ജെറി പുളിക്കൻ, പ്രൊജക്റ്റ്‌ ഡിസൈനർ ജിനു. വി.നാഥ്,മ്യൂസിക് ഡയറക്ടർസ് മുത്തു, സജീവ് ബാലകൃഷ്ണൻ, എഡിറ്റിംഗ് നിധീഷ് ലൈസും, കൊ റിയോഗ്രാഫർ അമൽ സഹദേവ്, ബീജീഎം സജീവ് ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ സജീവു് ജെക് എന്നിക്കാട്ടിൽ. ദുബായിലും കേരളത്തിലുമായി ചിത്രീകരണം പൂർത്തിയാകുന്ന ബ്ലഡി മരിയ ലേഡി ഓറിയന്റഡ് സ്റ്റോറി യാണ്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....