വനിതാ ഡോക്‌ടർക്ക് നേരെ ആക്രമണം:പ്രതികള്‍ പിടിയില്‍.

വനിതാ ഡോക്‌ടർക്ക് നേരെ ആക്രമണത്തിന് ശ്രമിക്കുകയും ആശുപത്രി തകർക്കുകയും ചെയ്‌ത സംഭവത്തില്‍ പ്രതികള്‍ പിടിയില്‍.തിരുവനന്തപുരം കല്ലറ തറട്ടയിലെ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ തിങ്കളാഴ്‌ച രാത്രി 11.35നാണ് സംഭവം. കല്ലറ കാട്ടുപുറം സ്വദേശി അരുണ്‍ (35), മുണ്ടോണിക്കര സ്വദേശി ശ്യാം നായർ (43) എന്നിവരാണ് പാങ്ങോട് പൊലീസിന്റെ പിടിയിലായത്. ഇവരെ അറസ്‌റ്റ് ചെയ്‌തു.മദ്യപാനത്തിനിടെ ബാറില്‍ വച്ചുണ്ടായ അടിപിടിയില്‍ തലയ്‌ക്ക് പരിക്കേറ്റാണ് ഇവർ ചികിത്സ തേടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്‌ടർ അരുണിനോട് ഒപി ടിക്കറ്റെടുക്കണം എന്ന് പറഞ്ഞു. പരിക്കേറ്റയാള്‍ക്ക് ഡോക്‌ടറും നഴ്‌സുമാരും ചേർന്ന് മരുന്നുവയ്‌ക്കവെ രണ്ടാം പ്രതി മുറിയില്‍ അതിക്രമിച്ച്‌ കയറി വീഡിയോ പകർത്തി. പിന്നാലെ ഡോക്‌ടറെ ഇവർ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ആശുപത്രി ജീവനക്കാർ‌ക്ക് നേരെ കത്തിവീശിയ ഇവർ ഡോക്‌ടറെ കത്രിക കൊണ്ട് കുത്താൻ ശ്രമിച്ചു. വനിതാ ഡോക്‌ടർ ശുചിമുറിയിലൊളിച്ചു. ഇതിനിടെ ഇവർ ആശുപത്രി തകർത്തു.മരുന്നടക്കമുള്ള സാധനങ്ങള്‍ പ്രതികള്‍ തകർത്തു. വിവരമറിഞ്ഞെത്തിയ പാങ്ങോട് പൊലീസിനോടും ഇവർ അക്രമം നടത്താൻ ശ്രമിച്ചു. ഇവരെ പൊലീസ് പിന്നാലെ പിടികൂടി. ഡോക്‌ടറുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....