തൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിവാദം എന്തിനെന്ന് മനസിലാകുന്നില്ല; ശശി തരൂര്‍

തൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിവാദം എന്തിനാണ് ഉണ്ടാക്കുന്നതെന്ന് ചോദിച്ച്‌ ശശി തരൂര്‍ എംപി. ഈ വിഷയത്തില്‍ ബിജെപിയുമായി തനിക്ക് അഭിപ്രായ വ്യത്യാസമില്ല, രാഹുല്‍ ഗാന്ധിയും 2023ല്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി താന്‍ പരസ്യമായും അല്ലാതെയും ഒന്നും പറയാനില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. മോദിയെ വീണ്ടും പുകഴ്ത്തിയുള്ള ശശി തരൂരിന്റെ പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചയ്ക്കും വഴി ഒരുക്കിയിരുന്നു. കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനയാണ് ശശി തരൂര്‍ നടത്തിയതെന്നാണ് വിമര്‍ശനം. യുക്രെയ്‌നും റഷ്യക്കും ഒരു പോലെ സ്വീകാര്യനായ വ്യക്തിയാണ് മോദിയെന്നും ലോക സമാധാനം സ്ഥാപിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും തരൂര്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ സീനിയർ റസിഡൻറ് തസ്‌തികയിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത- എം...

‘ആശ്വാസം’ പദ്ധതിയിൽ 140 പേർക്ക് 25,000 രൂപ വീതം അനുവദിച്ചു; ഡോ. ആർ ബിന്ദു

സ്വയംതൊഴിൽ വായ്പക്ക് ഈടുവെയ്ക്കാൻ ഭൂമിയോ മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാർക്കുള്ള 'ആശ്വാസം' സ്വയംതൊഴിൽ സംരംഭ സഹായപദ്ധതിയിൽ ഈ സാമ്പത്തിക വർഷം നൂറ്റിനാല്പതു പേർക്ക് 25,000 രൂപ വീതം അനുവദിച്ച് ഉത്തരവായതായി...

ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് 30 ന് സ്വീകരണം

യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവായായി അഭിഷിക്തനായി കേരളത്തിൽ തിരിച്ചെത്തുന്ന ജോസഫ് മാർ ഗ്രിഗോറിയോസിനു 30 നു ഉച്ചയ്ക്കു 12.30 നു കൊച്ചി വിമാനത്താവളത്തിൽ...

പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബൈക്കിടിച്ച് കാൽനട യാത്രക്കാരി മരിച്ച സംഭവം : ഓണറായ അച്ഛൻ പ്രതി

പാലായിൽ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബൈക്കിടിച്ച് കാൽനടയാത്രക്കാരി മരിച്ച സംഭവം; രജിസ്റ്റേർഡ് ഓണറായ അച്ഛൻ പ്രതിയായി. കഴിഞ്ഞ മാസം 13 ന് പ്രവിത്താനം...