കണ്ണൂർ ചക്കരക്കല്ലിൽ തെരുവുനായ ആക്രമണം: നിരവധി പേർക്ക് കടിയേറ്റു

കണ്ണൂർ ചക്കരക്കല്ലിൽ 25 ഓളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കുട്ടികൾ അടക്കമുള്ളവർക്കാണ് കടിയേറ്റത്. പലര്‍ക്കും ഗുരുതരമായി പരിക്കേറ്റു. കടിയേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിയേറ്റ നിരവധി പേര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.എല്ലാവരെയും ഒരു നായയാണ് കടിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിലൂടെ നടന്നു പോകുന്നതിനിടെ നായ നിരവധി പേരെ കടിച്ചിട്ടുണ്ട്.മദ്രസയില്‍ പോയി വരുന്ന കുട്ടിക്കും കടിയേറ്റിട്ടുണ്ട്. കൂടാതെ വീട്ടില്‍ക്കയറിയും നിരവധി പേരെ തെരുവ് നായ കടിച്ചിട്ടുണ്ട്. കാലിന്‍റെ തുടയിലും കൈയിലും മുഖത്തുമെല്ലാമാണ് നായയുടെ കടിയേറ്റത്.

Leave a Reply

spot_img

Related articles

ഏഴ് വയസ്സുകാരൻ കുളത്തില്‍ വീണ് മരിച്ചു

പെരുമ്പാവൂർ കുറുപ്പുംപടിയില്‍ ഏഴ് വയസ്സുകാരൻ കുളത്തില്‍ വീണ് മരിച്ചു. കുറുപ്പുംപടി പൊന്നിടായി അമ്ബിളി ഭവനില്‍ സജീവ് - അമ്ബിളി ദമ്ബതികളുടെ മകൻ സിദ്ധാർഥ് ആണ്...

ആശാ സമരത്തിനെതിരേ എം.വി.ഗോവിന്ദന്‍

ആശാസമരത്തിനെതിരേ ആഞ്ഞടിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സമരത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍സഖ്യമെന്ന് ഗോവിന്ദന്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരാണ്...

പെരിന്തൽമണ്ണയിൽ സ്കൂൾ വിദ്യാർഥികൾ തമ്മിൽ സംഘർഷം; മൂന്ന് കുട്ടികൾക്ക് കുത്തേറ്റു

പെരിന്തൽമണ്ണയിൽ സ്കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്ത മൂന്ന് കുട്ടികൾക്ക് കുത്തേറ്റു. പെരിന്തൽമണ്ണ താഴേക്കോട് പിടിഎം ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ...

നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്...