ചേദ്യ പേപ്പറിലെ അക്ഷരതെറ്റ്: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി

ഹയര്‍ സെക്കന്‍ഡറി വാര്‍ഷിക പരീക്ഷയുടെ ചില ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റുകള്‍ സംബന്ധിച്ച്‌ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി.ചോദ്യപേപ്പര്‍ നിര്‍മ്മാണം രഹസ്യാത്മകമായി വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയാണ് നിര്‍വഹിക്കപ്പെടുന്നത്. ഇതില്‍ ഏതു ഘട്ടത്തിലാണ് അശ്രദ്ധ ഉണ്ടായത് എന്ന് കണ്ടെത്തും. വിദ്യാര്‍ത്ഥികളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങള്‍ ഉണ്ടെങ്കില്‍ മൂല്യനിര്‍ണയ സമയത്ത് വേണ്ട തീരുമാനങ്ങളും നടപടികളും കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.2025ലെ ഹയര്‍സെക്കന്‍ഡറി മലയാളം പാര്‍ട്ട് രണ്ട് പൊതു പരീക്ഷയുടെ ചോദ്യക്കടലാസിലാണ് ഗുരുതരമായ അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയത്. ഒറ്റപ്പേപ്പറില്‍ മാത്രം ഒരു ഡസനിലേറെ അക്ഷരത്തെറ്റുകളാണ് വന്നിരിക്കുന്നത്. സംഭവത്തില്‍ കോടതിയെ സമീപിക്കാന്‍ ഒരു കൂട്ടം രക്ഷിതാക്കള്‍ ഒരുങ്ങിയിരിക്കവേയാണ് മന്ത്രിതന്നെ വിഷയത്തില്‍ ഇടപെട്ടത്.

Leave a Reply

spot_img

Related articles

മാസപ്പടി കേസ്:പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മാസപ്പടി കേസിൽ മകൾ വീണാ വിജയനെ പ്രതി ചേർത്ത് എസ്എഫഐഒ നടത്തുന്ന അന്വേഷണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.അത്ര ഗൗരവമായി കേസിനെ കാണുന്നില്ലെന്നു മുഖ്യമന്ത്രി...

ശബരീശന് വെള്ളിയാഴ്ച പമ്പയിൽ ആറാട്ട്

മീനമാസത്തിലെ ഉത്രം നാളിൽ ശബരീശന് പമ്പയിൽ ആറാട്ട്. രാവിലെ 8.30 ന് ആറാട്ട് ബലിക്ക് ശേഷം ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് നിന്ന് പമ്പയിലേക്ക്...

കോഴഞ്ചേരി പുല്ലാട് പന്ത്രണ്ടുകാരി പേവിഷ ബാധയേറ്റ് മരിച്ചു

ഒരു മാസം മുൻപാണ് നായ കടിച്ചത്. അന്ന് വാക്സീൻ എടുത്തു എന്ന് ബന്ധുക്കൾ പറയുന്നു.കഴിഞ്ഞയാഴ്ച ഒരു വിവാഹത്തിന് പോയി തിരിച്ചുവന്നശേഷം കുട്ടി തളർന്നുവീഴുകയായിരുന്നു....

ഗുരുവായൂർ ക്ഷേത്രത്തില്‍ വിഷുക്കണി ദർശനം ഏപ്രില്‍ 14ന് പുലർച്ചെ 2.45 മുതല്‍ 3.45 വരെയായിരിക്കുമെന്ന് ദേവസ്വം അറിയിച്ചു

ക്ഷേത്ര ശ്രീകോവിലില്‍ ഗുരുവായൂരപ്പൻറെ വിഗ്രഹത്തിന് വലതുഭാഗത്താണ് വിഷുക്കണി ഒരുക്കുക. സ്വർണ സിംഹാസനത്തില്‍ കണ്ണൻറെ തങ്കത്തിടമ്ബ് എഴുന്നള്ളിച്ചുവെച്ച്‌ ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം എന്നിവ കൊണ്ടലങ്കരിക്കും. ഓട്ടുരുളിയില്‍...