കേരളത്തില്‍ സില്‍വർ ലൈൻ പദ്ധതി വരില്ല :മെട്രോമാൻ ഇ. ശ്രീധരൻ

കേരളത്തില്‍ സില്‍വർ ലൈൻ പദ്ധതി വരില്ലെന്നും പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നല്‍കില്ലെന്നും മെട്രോമാൻ ഇ. ശ്രീധരൻ.സംസ്ഥാന സർക്കാർ പദ്ധതി ഉപേക്ഷിച്ചു എന്ന് അറിയിച്ചാല്‍ കൂടുതല്‍ പ്രയോജനകരമായ ബദല്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് കേന്ദ്ര സർക്കാറുമായി സംസാരിക്കുമെന്നും ശ്രീധരൻ വ്യക്തമാക്കി.പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ-റെയിലുമായി മുന്നോട്ട് പോകുമെന്ന സംസ്ഥാന സർക്കാറിന്‍റെ നിലപാടിനെ തള്ളിയാണ് ശ്രീധരൻ രംഗത്ത് എത്തിയത്. പദ്ധതിയുടെ രൂപരേഖ കേരളത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. കേരളം കെ-റെയിലില്‍നിന്നു പിന്മാറിയെന്ന് കേന്ദ്ര സർക്കാറിനെ അറിയിച്ചാല്‍ ബദല്‍ പദ്ധതിക്ക് അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബദല്‍ പദ്ധതിയുടെ രൂപരേഖ, കേരളത്തിന് കൂടുതല്‍ അനുയോജ്യമായിരിക്കും. ഇത് നടപ്പാക്കുന്നതിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....