തൊഴുപുഴയില്‍ നിന്ന് കാണാതായ ആളെ കൊലപ്പെടുത്തിയ നിലയിൽ

തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു.ബിജുവിനെ കാണാനില്ലെന്ന് കാണിച്ച്‌ ഭാര്യയാണ് പോലീസില്‍ പരാതി നല്‍കിയത്. അതിന് ശേഷം ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷണം പുരോഗമിക്കവെയാണ് കലയന്താനിയിലേക്കുള്ള ഗോഡൗണിലേക്ക് പൊലീസിന്റെ അന്വേഷണം ചെന്നെത്തിയത്. ബിജുവിനെ കൊന്ന് മൃതദേഹം ഗോഡൗണിലെ മാൻഹോളില്‍ ഒളിപ്പിക്കുകയായിരുന്നുസംഭവത്തില്‍ പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലുള്ളവരില്‍ ക്വട്ടേഷൻ സംഘാംഗങ്ങളും ഉണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. എറണാകുളത്ത് നിന്ന് കാപ്പ ചുമത്തിയ പ്രതിയെ പിടികൂടുന്നതിനിടയിലാണ് മറ്റ് മൂന്ന് പേരെക്കൂടി പൊലീസ് സംശയാസ്പദമായി പിടികൂടുന്നത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കാണാതായ ബിജുവിന്‍റെ തിരോധാനം സംബന്ധിച്ച സൂചനകള്‍ ലഭിക്കുന്നത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....