നരി വേട്ടക്കു പുതിയ മുഖം

ടൊവിനോതോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരി വേട്ട എന്ന ചിത്രത്തിലെ മൂന്നു പ്രധാന കഥാപാത്രങ്ങളെ അണിനിരത്തി പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നുടൊവിനോ തോമസ്സിനു പുറമേ, സുരാജ് വെഞ്ഞാറമൂട്, പ്രശസ്ത തമിഴ് നടനും, സംവിധായകനുമായ ചേരൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളായി ട്ടാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. നേരത്തേ ടൊവിനോ തോമസ്സിൻ്റേയും, നായിക പ്രിയംവദാ കൃഷ്ണൻ്റേയും പോസ്റ്റർ സിവിൽ വേഷവിധാനത്തിൽ പുറത്തുവിട്ടിരുന്നുസുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്റുറും പുറത്തുവിട്ടിരുന്നു.ഇപ്പോൾ പ്രധാന നടന്മാരുടെ ഒന്നിച്ചുള്ള പോസ്റ്റർ പുറത്തുവിട്ടത് ഏറെ കനതുകമായിരിക്കുന്നുടൊവിതോ തോമസ് വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ, സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും അവതരിപ്പിക്കുന്നു.. ചേരൻ ഡി.ഐ.ജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.പൂർണ്ണമായും പൊലീസ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വലിയൊരു ദൗദ്യത്തിൽ പങ്കെടുക്കേണ്ടി വരുന്നതാണ്ഈ കഥാപാത്രങ്ങൾ. ചിത്രത്തിൻ്റെ നിർണ്ണായകമായ ഗതിവിഗതികളിൽ ഈ കഥാപാത്രങ്ങളുടെ സാന്നിദ്ധ്യം ഏറെ വലുതാണ്.ഇതിലെ ഏറെ പ്രാധാന്യം നിറഞ്ഞതാണ് വർഗീസ് പീറ്റർ എന്ന കോൺസ്റ്റബിളിൻ്റേത്.അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതത്തിലും, വ്യക്തി ജീവിതത്തിലും നേരിടുന്ന സംഘർഷങ്ങളിലൂടെ യാണ് ഈ ചിത്രത്തിൻ്റെ കഥാ വികസനം.. മനോഹരമായ ഒരു പ്രണയവും ഇതിനോടൊപ്പം പ്രാധാന്യമർഹിക്കുന്നുണ്ട്.പ്രേക്ഷകർക്ക് മനസ്സിൽ ചേർത്തുവയ്ക്കാൻ പറ്റുന്ന കഥാപാത്രങ്ങളാണ് വർഗീസ് പീറ്ററും, ബഷീർ അഹമ്മദും, രഘുറാം കേശവും, ‘ വർഗീസിൻ്റെ പ്രണയിനി നാൻസി എന്ന കഥാപാത്രത്തെയാണ് പ്രിയംവദാകൃഷ്ണ അവതരിപ്പിക്കുന്നത്.: മെയ് മാസത്തിൽ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായിട്ടാണ് ഈ പോസ്റ്ററുകൾ വിട്ടിരിക്കുന്നത്.ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ, എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.പോസ്റ്റ് പ്രൊഡക്ഷനുകൾ പുരോഗമിച്ചു വരുന്ന ഈ ചിത്രത്തിൽ ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു,, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രമെത്തുന്നത്.കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫിന്റേതാണു തിരക്കഥ. ഗാനങ്ങള്‍ – കൈതപ്രം ‘സംഗീതം. ജെയ്ക്ക് ബിജോയ്‌സ്.ഛായാഗ്രഹണം – വിജയ്.എഡിറ്റിംഗ് – ഷമീര്‍ മുഹമ്മദ്എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – എന്‍. എം. ബാദുഷപ്രൊജക്റ്റ് ഡിസൈന്‍ ഷെമി കലാസംവിധാനം – ബാവമേക്കപ്പ് – അമല്‍.കോസ്റ്റ്യും ഡിസൈന്‍ -അരുണ്‍ മനോഹര്‍.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – രതീഷ് കുമാര്‍ .നിര്‍മ്മാണ നിര്‍വ്വഹണം – സക്കീര്‍ ഹുസൈന്‍ , പ്രതാപന്‍ കല്ലിയൂര്‍കുട്ടനാട്, ചങ്ങനാശ്ശേരി, കോട്ടയം വയനാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു വരുന്നു.വാഴൂര്‍ ജോസ്.ഫോട്ടോ . ശ്രീരാജ് ‘ , ഷെയ്ന്‍സബൂറ’

Leave a Reply

spot_img

Related articles

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ.കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ്. 4...

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...