അടുത്ത അധ്യയനവര്‍ഷം മുതല്‍ ഒന്നാംക്ലാസ് പ്രവേശനപ്രായം 6 വയസാക്കും:മന്ത്രി വി ശിവൻകുട്ടി

അടുത്ത അധ്യയന വർഷം മുതൽ ഒന്നാം ക്ളാസ് പ്രവേശന പ്രായം ആറുവയസാക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ കേരളത്തിൽ ഒന്നാം ക്ളാസിൽ പ്രവേശം നേടുന്നതിനുള്ള പ്രായം 5 വയസാണ്. എന്നാൽ  ആറു വയസിന് ശേഷമാണ് കുട്ടികൾ വിദ്യാഭ്യാസത്തിനായി സജ്ജരാകുന്നതെന്നാണ് ശാസ്ത്രീയമായ പഠനങ്ങൾ പറയുന്നതെന്നും അതുകൊണ്ടുതന്നെ 2026-27 ലേക്കുള്ള ഒന്നാം ക്ളാസ് പ്രവേശന പ്രായത്തിൽ മാറ്റം കൊണ്ടുവരാനുള്ള ആലോചനയിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.വികസിതരാജ്യങ്ങളിലെല്ലാം ഔപചാരിക വിദ്യാഭ്യാസത്തിനുള്ള പ്രായം ആറ് വയസിനോ അതിന് മുകളിലോ ആണ്. കേരളത്തിൽ കാലങ്ങളായി കുട്ടികളി അഞ്ചാം വയസിൽ ഒന്നാം ക്ലാസിൽ ചേർക്കുന്നതിൽ മാറ്റം വരണമെന്നും മന്ത്രി പറഞ്ഞു. എന്നാൽ നിലവിൽ ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികളെ ഒന്നാം ക്ളാസിൽ ചേർക്കുന്നത് ആറ് വയസിന് മുകളിലാണെന്നും ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.2009-ലെ വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് കുട്ടികള്‍ക്ക് പരീക്ഷയോ തലവരിപ്പണം വാങ്ങുന്നതോ ശിക്ഷാര്‍ഹമാണെന്നും എന്നാൽ ചില വിദ്യാലയങ്ങള്‍ ഇത് തുടരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചാൽ അവര്‍ക്കെതിരെ  നടപടിയെടുക്കുമെന്നും മന്ത്രിപറഞ്ഞു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....