നഗരത്തിലെ 139 കെട്ടിടങ്ങൾ പൊളിക്കും; തൃശ്ശൂർ കോർപറേഷൻ കൗൺസിൽ ഒറ്റക്കെട്ടായി എടുത്ത തീരുമാനം

തൃശൂര്‍ നഗരത്തിലെ 139 പഴയ കെട്ടിടങ്ങൾ പൊളിക്കാൻ കോർപറേഷൻ കൗൺസിൽ തീരുമാനമെടുത്തു. സംസ്ഥാന ദുരന്ത നിവാരണ സമിതിയും കോർപറേഷനും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴക്കം ചെന്ന കെട്ടിടങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ കാലവർഷത്തിൽ അഞ്ചു പഴയ കെട്ടിടങ്ങൾ നിലംപൊത്തിയ അനുഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് കെട്ടിടങ്ങളുടെ പരിശോധന നടത്തിയത്. അപകട ഭീഷണിയിലുള്ള കെട്ടിടങ്ങളാണ് 139 എണ്ണവും. കോർപറേഷൻ കൗൺസിൽ യോഗം ഒറ്റക്കെട്ടായാണ് കെട്ടിടങ്ങൾ പൊളിക്കാൻ തീരുമാനമെടുത്തത്. കെട്ടിടങ്ങൾ പൊളിക്കാൻ കോർപറേഷൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....