റൺഫോർ ഓട്ടിസം, വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു

ലോക ഓട്ടിസം ബോധവത്കരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം റൺ ഫോർ ഓട്ടിസം വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുട ടൗൺഹാളിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ അയ്യങ്കാവ് മൈതാനിയിൽ സമാപിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് വിശിഷ്ടാതിഥിയായി. ഇരിങ്ങാലക്കുട ബി ആര്‍ സി, പ്രതീക്ഷ ഭവൻ, നിപ്മർ സ്പെഷ്യൽ സ്കൂൾ തുടങ്ങിയ സ്കൂളിലെ വിദ്യാർഥികളാണ് വാക്കത്തോണിൽ പങ്കെടുത്തത്.

ഓട്ടിസം ഉൾപ്പെടെ നാഡീ സംബന്ധമായ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന വിധത്തിലുള്ള ഉൾചേർക്കൽ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖത്തിൽ എല്ലാ മെഡിക്കൽ കോളേജുകളിലും ജില്ലാ കേന്ദ്രങ്ങളിലും റീജിയണൽ ഏർലി ഇന്റർവെൻഷൻ സെന്ററുകൾ ഉണ്ട്. പ്രാരംഭഘട്ടത്തിൽ തന്നെ ഇടപെടലുകൾ നടത്തി പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും ശരിയായ പരിശീലനം നൽകുന്നതിനും ഇത്തരം കേന്ദ്രങ്ങൾ സഹായകമാണെന്നും മന്ത്രി പറഞ്ഞു.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി ചന്ദ്രബാബു, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസൻ, സെന്റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ പി ഡി സിജി, ഇരിങ്ങാലക്കുട കോപ്പറേറ്റീവ് ഹോസ്പിറ്റൽ ചെയർമാൻ എം പി ജാക്സൺ, നിപ്മർ റിസർച്ച് കോഡിനേറ്റർ ആൻഡ് ഡയറ്റീഷ്യൻ ആർ മധുമിത, ബി.ആർസി പ്രതിനിധികൾ, കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ക്രൈസ്റ്റ് കോളേജ്,സെന്റ് ജോസഫ് കോളേജ്, പ്രതീക്ഷ ഭവൻ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വാക്കത്തോൺ സംഘടിപ്പിച്ചത്.

Leave a Reply

spot_img

Related articles

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2024 ഓക്ടോബർ 18, 19 2025 ജനുവരി 30, 31 തീയതികളിൽ തിരുവനന്തപുരം/ കോഴിക്കോട്/ താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവെ ലോവർ പരീക്ഷാ...

ഡെപ്യൂട്ടേഷൻ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയത്തിലെ എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിലെ ഒഴിവ് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ മുഖേന നികത്തുന്നതിന് യോഗ്യരായ ജീവനക്കാരിൽ...

അഭിമുഖം

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനത്തിന് ഏപ്രിൽ 9ന് അഭിമുഖം നടത്തും. എം ബി...

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം.ജി. ശ്രീകുമാറിന് 25,000 രൂപ പിഴ

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ പിഴ ചുമത്തി. കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനു മുളവുകാട് പഞ്ചായത്താണ് ഗായകന് 25,000 രൂപ...