ഒഡീഷ്യയിൽ മർദ്ദനമേറ്റ ഫാ.ജോഷി ജോർജിൻ്റെ വീട് ജോസ് കെ മാണി സന്ദർശിച്ചു

കുറവിലങ്ങാട്:ഒഡീഷയിൽ സംഘപരിവാർ സംഘടനകൾ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ ബഹറാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരിയായ ഫാ. ജോഷി ജോർജിൻ്റെ തോട്ടുവായിലെ വലിയകുളം കുടുംബ വീട് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി സന്ദർശിച്ചു. ഫാദർ ജോഷി ജോർജിൻ്റെ സഹോദരൻ ലക്നൗവിൽ പുരോഹിതനായ ഫാ.സാവിയോ വലിയകുളം ആക്രമണത്തിന്റെയും മർദ്ദനത്തിന്റെയും വിശദാംശങ്ങൾ ജോസ് കെ മാണിയെ ധരിപ്പിച്ചു.പള്ളിയിൽ കയറി പെൺകുട്ടികൾ അടക്കമുള്ളവരെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തപ്പോഴാണ് അക്രമകാരികൾക്ക് ഒപ്പം പോലീസും ചേർന്ന് ഫാദർ ജോഷി ജോർജിനെയും പള്ളിയിൽ ഉണ്ടായിരുന്നവരെയും ക്രൂരമായി മർദ്ദിച്ചത്.പാക്കിസ്ഥാനിൽ നിന്നും എത്തി മതപ്രചരണം നടത്തുന്നു എന്ന് ആരോപിച്ചാണ് അക്രമകാരികൾ അഴിഞ്ഞാടിയത്.പള്ളിയിൽ നിന്നും  തൊട്ടടുത്ത ഗ്രാമത്തിലേക്ക് പിടിച്ചുകൊണ്ടുപോയി അധിക്ഷേപം ചൊരിഞ്ഞ് അവിടുന്നും പോലീസ് നോക്കി നിൽക്കെ ഫാ. ജോഷി ജോർജിനും സഹ വികാരി ഫാ.ദയാനന്ദനും ഒപ്പമുണ്ടായിരുന്നവർക്കും മർദ്ദനമേൽക്കേണ്ടി വന്നു. ആക്രമണത്തിൽ തലയ്ക്കും തോളെല്ലിനും സാരമായി പരിക്കേറ്റ സഹ വികാരി  ഫാ.ദയാനന്ദ ബഹ്റാംപൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും കുടുംബം ജോസ് കെ മാണിയെ അറിയിച്ചു.

Leave a Reply

spot_img

Related articles

യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം മരുത്തോർവട്ടം ആനതറവെളി സജിമോനെ (49) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ഒരാഴ്ച മുൻപ് മറ്റൊരാളുടെ...

അധ്യാപികയ്ക്ക് പെട്രോള്‍ പമ്പിലെ ശുചിമുറി തുറന്നുകൊടുത്തില്ല; 1.65 ലക്ഷം പിഴ വിധിച്ച് കോടതി

അധ്യാപികയ്ക്ക് ശുചിമുറി തുറന്നു കൊടുക്കാത്തതിന്റെ പേരില്‍ പയ്യോളിയിലെ പെട്രോള്‍ പമ്പിന് 1.65 ലക്ഷം പിഴ വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍. പത്തനംതിട്ട...

മുനമ്പം നിവാസികൾക്ക് എല്ലാ റവന്യൂ അവകാശങ്ങളും അനുവദിക്കും; മന്ത്രി കെ രാജൻ

മുനമ്പം വിഷയം രാഷ്ട്രീയ പ്രശ്നം അല്ലെന്നും, മുനമ്പം നിവാസികൾക്ക് എല്ലാ റവന്യൂ അവകാശങ്ങളും അനുവദിക്കുമെന്നും മന്ത്രി കെ രാജൻ.കമ്മീഷൻ റിപ്പോർട്ട് വരുന്നതോടു കൂടി പ്രശ്നങ്ങൾക്ക്...

ചിറ്റാറില്‍ പോലീസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചിറ്റാറില്‍ പോലീസുകാരനെ വീട്ടല്‍ മരിച്ച നിലയില്‍ കണ്ടെത്തി.തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍.ആര്‍.രതീഷിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചിറ്റാറിലെ വീട്ടില്‍ കഴിഞ്ഞ ദിവസം...