വ്രണം പഴുത്ത ആനയെ എഴുന്നെള്ളിപ്പിന് കൊണ്ടുവന്ന ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അധികൃതർ.കണ്ണൂര്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തില്‍ എഴുന്നെള്ളിന് കൊണ്ടുവന്ന വ്രണം പഴുത്ത ആനയെ വനം വകുപ്പ് പാലക്കാട്ടേക്ക് തിരിച്ചയച്ചു.
പഴുത്തൊലിക്കുന്ന മുറിവുകളുമായി ആനയെ എഴുന്നള്ളിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടർന്ന് വനം വകുപ്പ് നടപടി സ്വീകരിച്ചത്.
സംഭവം ദൃശ്യ മാധ്യമങ്ങളില്‍ വാർത്തയായതിനെ തുടർന്നാണ് ക്ഷേത്രം ഭാരവാഹികള്‍ക്ക് നോട്ടീസ് നല്‍കിയത്.കണ്ണൂർ റെയ്ഞ്ച് സോഷ്യല്‍ ഫോറസ്റ്ററി ഓഫീസർ രതീശൻ്റെ നേതൃത്വത്തിലാണ് എഴുന്നെള്ളിപ്പിനു കൊണ്ടുവന്ന ആനയെ പരിശോധിച്ചു അടിയന്തിര ചികിത്സ നല്‍കാൻ നിർദ്ദേശിച്ചത്. ഇതിനു ശേഷം ആനയെ സുരക്ഷിതമായി കൊണ്ടുവന്ന സ്ഥലമായ പാലക്കാട് സുരക്ഷിതമായി എത്തിക്കാനും വനം വകുപ്പ് ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.