അധ്യാപികയ്ക്ക് പെട്രോള്‍ പമ്പിലെ ശുചിമുറി തുറന്നുകൊടുത്തില്ല; 1.65 ലക്ഷം പിഴ വിധിച്ച് കോടതി

അധ്യാപികയ്ക്ക് ശുചിമുറി തുറന്നു കൊടുക്കാത്തതിന്റെ പേരില്‍ പയ്യോളിയിലെ പെട്രോള്‍ പമ്പിന് 1.65 ലക്ഷം പിഴ വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍. പത്തനംതിട്ട ഏഴംകുളം സ്വദേശിനി സി.എല്‍. ജയകുമാരിയുടെ പരാതിയിലാണ് കോഴിക്കോട് പയ്യോളിയിലെ പെട്രോള്‍ പമ്പ് ഉടമ ഫാത്തിമ ഹന്ന പിഴയടയ്‌ക്കേണ്ടത്. പത്ത് മാസം മുന്‍പ് നടന്ന സംഭവത്തിലാണ് കോടതി വിധി വന്നിരിക്കുന്നത്.

രാത്രി ഒരു സ്ത്രീയ്ക്ക് ഉണ്ടായ മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ വിലയിരുത്തിയാണ് പിഴ വിധിച്ചത്.1,50,000 രൂപ പിഴയും ഒപ്പം 15,000 രൂപ കോടതിച്ചെലവും കൂടി ചേര്‍ത്താണ് 1.65 ലക്ഷം അടയ്‌ക്കേണ്ടത്. 2024 മേയ് എട്ടിന് കാസര്‍കോട് നിന്ന് പത്തനംതിട്ടയ്ക്ക് വരും വഴിയാണ് പയ്യോളിയിലെ ഫാത്തിമ ഹന്നയുടെ പമ്പില്‍ അധ്യാപിക പെട്രോള്‍ അടിക്കാന്‍ കയറിയത്. തുടര്‍ന്ന് അധ്യാപിക പെട്രോള്‍ അടിച്ച ശേഷം ശുചി മുറിയില്‍ ചെന്നപ്പോള്‍ അവിടെ പൂട്ടി ഇട്ടിരിക്കുകയായിരുന്നു. ഇത് കണ്ട് താക്കോല്‍ ആവശ്യപ്പെട്ടതോടെ പുരുഷ ജീവനക്കാരന്‍ മോശമായി പെരുമാറി. താക്കോല്‍ മാനേജരുടെ കയ്യിലാണെന്നും അദ്ദേഹം വീട്ടില്‍ പോയി എന്നുമായിരുന്നു വിശദീകരണം. ഇതിനുപിന്നാലെ ജയകുമാരി പയ്യോളി പൊലീസിനെ വിളിച്ചു വരുത്തി. പൊലീസ് ശുചിമുറി ബലമായി തുറന്നു കൊടുത്തു. രണ്ടുകൂട്ടരേയും വിളിച്ച് വിസ്തരിച്ച ശേഷമാണ് ഉപഭോക്തൃ കമ്മിഷന്റെ വിധി.

Leave a Reply

spot_img

Related articles

മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് പിഞ്ച് മക്കളും മരിച്ചു

ഏറ്റുമാനൂർ പേരൂരിൽ മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് പിഞ്ചുമക്കളും മക്കളും മരിച്ചു.ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ് (34), മക്കളായ...

വഖഫ് നിയമം മുസ്ലിംകൾക്കെതിരല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

വഖഫ് നിയമം മുസ്ലിംകൾക്കെതിരല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു.മുസ്ലീങ്ങൾക്കെതിരായ നീക്കമെന്ന് ചിലർ പ്രചരിപ്പിക്കുന്നുവെന്നും വർഷങ്ങളായുള്ള തെറ്റ് തിരുത്തുകയാണ് സർക്കാർ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍...

മൂന്ന് ജീവൻ പൊലിഞ്ഞിട്ടും സർക്കാർ നോക്കി നിൽക്കുന്നു; വി ഡി സതീശൻ

രണ്ട് ദിവസത്തിനിടെ മൂന്ന് ജീവൻ പൊലിഞ്ഞിട്ടും സർക്കാർ നോക്കി നിൽക്കുന്നു. റിപ്പോർട്ട് തേടൽ മാത്രമല്ല വനം മന്ത്രിയുടെ ജോലി: പ്രതിപക്ഷ നേതാവ് വി ഡി...

കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സമര പന്തലിൽ എത്തും

കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സമര പന്തലിൽ എത്തും.എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭ എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. മുനമ്ബം വിഷയത്തില്‍ ബിജെപി...