സിംഗപ്പൂരില്‍ നിന്നാണ് എംഎസ്സി തുര്‍ക്കി വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്.പ്രതിവര്‍ഷം രണ്ട് ലക്ഷം കണ്ടെനറുകള്‍ വരെ കൈകാര്യം ചെയ്യുന്ന കപ്പല്‍ കണ്ടെയ്നറുകള്‍ ഇറക്കിയ ശേഷം ഘാനയിലേക്ക് തിരിക്കും.ഇന്ത്യൻ തുറമുഖത്ത് എത്തിയ ഏറ്റവും വലിയ ചരക്ക് കപ്പലാണ് എംഎസ്‌സി തുർക്കി. വിഴിഞ്ഞത്ത് എത്തുന്ന 257ആമത്തെ കപ്പലാണിത്. സിംഗപ്പൂരില്‍ നിന്ന് പുറപ്പെട്ട ചരക്കു കപ്പല്‍ 5 മണിയോടെ വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്തു. വാട്ടർ സല്യൂട്ട് നല്‍കി ടഗ്ഗുകള്‍ തുർക്കിയെ സ്വീകരിച്ചു. എംഎസ് സിയുടെ പടുകൂറ്റന്‍ ചരക്ക് കപ്പലിന് 399.93 മീറ്റര്‍ നീളവും 61.33 മീറ്റര്‍ വീതിയും 33.5 മീറ്റര്‍ ആഴവുമുണ്ട്. 1995 മുതല്‍ ലോകത്തെ എല്ലാ പ്രധാന കപ്പല്‍ റൂട്ടിലും ചരക്കെത്തിക്കുന്ന കപ്പല്‍ കൂടിയാണിത്.