ഗുരുവായൂർ ക്ഷേത്രത്തില്‍ വിഷുക്കണി ദർശനം ഏപ്രില്‍ 14ന് പുലർച്ചെ 2.45 മുതല്‍ 3.45 വരെയായിരിക്കുമെന്ന് ദേവസ്വം അറിയിച്ചു

ക്ഷേത്ര ശ്രീകോവിലില്‍ ഗുരുവായൂരപ്പൻറെ വിഗ്രഹത്തിന് വലതുഭാഗത്താണ് വിഷുക്കണി ഒരുക്കുക. സ്വർണ സിംഹാസനത്തില്‍ കണ്ണൻറെ തങ്കത്തിടമ്ബ് എഴുന്നള്ളിച്ചുവെച്ച്‌ ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം എന്നിവ കൊണ്ടലങ്കരിക്കും. ഓട്ടുരുളിയില്‍ ഉണക്കലരി, വെള്ളരിക്ക, കണിക്കൊന്ന, ചക്ക, മാങ്ങ, വാല്‍ക്കണ്ണാടി, ഗ്രന്ഥം, അലക്കിയ മുണ്ട്, സ്വർണം, പുതുപ്പണം എന്നിവ കൊണ്ട് കണി ഒരുക്കും.നാലമ്ബലത്തിലേക്ക് പ്രവേശിക്കുമ്ബോള്‍ തന്നെ ഭക്തർക്ക് കണി കാണാനായി നമസ്കാര മണ്ഡപത്തിലും കണിയൊരുക്കും. മേല്‍ശാന്തി കവപ്രമാറത്ത് അച്യുതൻ നമ്ബൂതിരി പുലർച്ചെ രണ്ടിനുശേഷം കീഴ്ശാന്തിക്കാർക്കൊപ്പം ശ്രീലകവാതില്‍ തുറക്കുമെന്നും ദേവസ്വം വ്യക്തമാക്കി. നാളീകേരമുടച്ച്‌ തിരിയിട്ട് കത്തിച്ച്‌ ഓട്ടുരുളിയിലെ കണി കാണിച്ച്‌ വിഷുക്കൈനീട്ടം നല്‍കും. സ്വർണ സിംഹാസനത്തില്‍ കണിക്കോപ്പ് ഒരുക്കി മേല്‍ശാന്തിയടക്കം പുറത്ത് കടന്നാല്‍ ഭക്തർക്ക് കണി കണ്ടു തൊഴാം. തൊഴുതു വരുന്നവർക്ക് മേല്‍ശാന്തി വിഷുക്കൈനീട്ടം നല്‍കും.സ്പെഷ്യല്‍, വിഐപി ദർശനം ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ഭക്തരുടെ തിരക്ക് പരിഗണിച്ച്‌ ക്ഷേത്രത്തില്‍ 12 മുതല്‍ 20 വരെ രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 2 വരെ സ്പെഷ്യല്‍ ദർശനം, വിഐപി ദർശനം എന്നിവ ഉണ്ടാകില്ല. ക്യൂ നിന്ന് ദർശനം നടത്തുന്നവർക്കാകും പരിഗണന. 1000 രൂപയുടെ നെയ് വിളക്ക് വഴിപാട് നടത്തുന്നവർക്ക് പ്രത്യേക ദർശന സൗകര്യം ഉണ്ടാകുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

Leave a Reply

spot_img

Related articles

സോജൻ ജോസഫിൻ്റെ ഏയ്ഞ്ചൽ നമ്പർ 16 എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചിംഗ് ദുൽഖർ സൽമാൻ നിർവ്വഹിച്ചു

ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി കഴിഞ്ഞ പതിനെട്ടു വർഷക്കാലമായി പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എയ്ഞ്ചൽ നമ്പർ...

ജീവ ജയിൽ ചാടിയതെന്തിന്? ഉദ്വേഗത്തോടെ പൊലീസ് ഡേ ട്രെയിലർ എത്തി

സാറെ ആ ജീവാ ജയിൽ ചാടിയിട്ടുണ്ട് സാറെഒരു ഞെട്ടലോടെയാണ് ഈ വാക്കുകൾ അദ്ദേഹം കേട്ടത്."ഇടിക്കുള..അവൻ കൊല്ലപ്പെട്ട രാത്രിയിൽ ഞാനവിടെ പോയിരുന്നുഅവനെ കൊല്ലാൻ തന്നെ.പക്ഷെ.എൻ്റെ...

എം. പത്മകുമാറിൻ്റെ ചിത്രം പൂർത്തിയായി

എം.പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. മുംബൈയിലെ ചിത്രീകരണത്തോടെയായിരുന്നു ചിത്രീകരണം പൂർത്തിയായത്കൂർഗ് ജില്ലയിലെ കുശാൽ നഗറിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം...

തുടരും – ഒരു ഫാമിലി ഡ്രാമയാണ് . ഫിൽ ഗുഡ് സിനിമയല്ല തരുൺ മൂർത്തി

തരുൺ മൂർത്തിയുടെ 'തുടരും', ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും ok പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്‌ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ് സോഷ്യൽ...