മീൻ പിടിക്കുന്നതിനിടെ കടിച്ചു പിടിച്ച മീൻ തൊണ്ടയിൽ കുടുങ്ങി 29കാരൻ മരിച്ചു

മീൻ പിടിക്കുന്നതിനിടെ കടിച്ചു പിടിച്ച മീൻ തൊണ്ടയിൽ കുടുങ്ങി 29കാരൻ മരിച്ചു. ചെന്നൈയിലെ മധുരാന്തകം സ്വദേശി മണികണ്ഠനാണ് മരിച്ചത്. കൈ കൊണ്ട് മീൻ പിടിക്കുന്നതിൽ വിദഗ്ധനായിരുന്നു മണികണ്ഠൻ. കീലീവാലം തടാകത്തിൽ‌ നിന്ന് ചൊവ്വാഴ്ച മീൻ പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സാധാരണയായി സുഹൃത്തുക്കൾക്കൊപ്പമാണ് മണികണ്ഠൻ മീൻ പിടിക്കാൻ ഇറങ്ങാറുള്ളത്. അത്തരം സാഹചര്യങ്ങളിൽ മണികണ്ഠൻ പിടിക്കുന്ന മീനുകളെ മറ്റൊരാൾ കൈയിൽ പിടിക്കുകയാണ് പതിവ്. ഇത്തവണ ഒറ്റയ്ക്കാണ് മണികണ്ഠൻ മീൻ പിടിക്കാൻ ഇറങ്ങിയത്.

ആദ്യം പിടിച്ച രണ്ട് മീനുകളിൽ ഒന്നിനെ കൈയിലും മറ്റൊന്നിനെ വായിൽ കടിച്ചു പിടിച്ചിരിക്കുകയുമായിരുന്നു. തിരിച്ചു നീന്തുന്നതിനിടെയാണ് വായിലിരുന്ന മീൻ തൊണ്ടയിൽ കുടുങ്ങിയത്. കാറ്റ് ഫിഷ് ഇനത്തിൽ പെട്ട മീനായതിനാൽ അതിന്‍റെ മുകൾ ഭാഗത്തെ മുള്ളുകൾ തൊണ്ടയിൽ തുളഞ്ഞു കയറി.ശ്വസിക്കാനാകാതെ മണികണ്ഠൻ കരയ്ക്കു കയറിയെങ്കിലും മീനിനെ തിരിച്ചെടുക്കാൻ സാധിച്ചില്ല. ശബ്ദം കേട്ടെത്തിയ നാട്ടുകാർ പലരും മീനിനെ തൊണ്ടയിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടൻ തന്നെ ചെങ്കൽപേട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...