ആശാ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സെക്രട്ടേറിയറ്റ് പടിക്കല്‍ ഇന്ന് പൗരസാഗരം

ആശാ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സെക്രട്ടേറിയറ്റ് പടിക്കല്‍ ഇന്ന് പൗരസാഗരം സംഘടിപ്പിക്കും.സംസ്ഥാനത്തെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ക്കൊപ്പം ആശാപ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍, സമരത്തെ പിന്തുണക്കുന്ന വിവിധ സംഘടനകള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്ന് ഉള്‍പ്പെടെ കേരളത്തിന്റെ പരിച്ഛേദം പൗരസാഗരത്തിന്റെ ഭാഗമാകും. പ്രമുഖ വ്യക്തിത്വങ്ങള്‍ അവരുടെ നിലപാട് പ്രഖ്യാപിക്കും. ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ അനുകൂല്യം നല്കുക തുടങ്ങി ജീവല്‍പ്രധാനമായ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരം 2 മാസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല.

Leave a Reply

spot_img

Related articles

കേരള ഹൈക്കോടതിയിൽ ബോംബ് ഭീഷണി സന്ദേശം

ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് ഇമെയിലിൽ ബോംബ് ഭീഷണി സന്ദേശമെത്തിയത്....

അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ നിയമനം

അഴിക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ് അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ എന്നീ ഒഴിവുകളിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിരമിച്ച...

കുട്ടികളുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണം : ഡോ. ആർ ബിന്ദു

കുട്ടികളുടെ ഊർജത്തെ ശരിയായ ദിശയിലേക്ക് വഴി തിരിച്ചു വിടാൻ കഴിയണമെന്നും അതിനായി അവരുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ...

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ.കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിലാണ് വിജയകുമാർ (64) ഭാര്യ മീര (60) എന്നിവരെ മരിച്ച നിലയിൽ...