പുതിയ നിയമത്തിലൂടെ തങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാല്‍ അതുണ്ടായില്ലെന്നും അതില്‍ പൂർണ നിരാശരാണെന്നും സമരസമിതി പ്രതിനിധി ജോസഫ് ബെന്നി പറഞ്ഞു.ഇനി സംസ്ഥാന സർക്കാരിലാണ് ഏക പ്രതീക്ഷ. വഖഫ് ഭേദഗതി നിയമം വരുന്നതിലൂടെ മുനമ്ബത്തെ ജനങ്ങള്‍ക്ക് ശാശ്വത പരിഹാരം ലഭിക്കുമെന്നായിരുന്നു വാഗ്ദാനങ്ങള്‍.എന്നാല്‍ ഈ നിയമം കൊണ്ട് മുനമ്ബത്തെ ജനങ്ങള്‍ക്ക് ശാശ്വതപരിഹാരം ലഭിക്കില്ലെന്ന് ഇപ്പോള്‍ മന്ത്രി പറയുന്നു. കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളുടെ അവസാനംവരെ കണ്ട ശേഷമേ പരിഹാരമുണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പറയുന്നു.