പവർഫുൾ പഞ്ചാബ്, ചാഹലിന് 4 വിക്കറ്റ്; കൊല്‍ക്കത്തയെ 16 റൺസിന് തോൽപ്പിച്ചു

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന് ത്രസിപ്പിക്കുന്ന ജയം. കൊൽക്കത്തയെ 16 റൺസിന് തോൽപ്പിച്ചു. 112 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കൊല്‍ക്കത്ത 15.1 ഓവറില്‍ 95 റൺസിന് എല്ലാവരും പുറത്തായി. 28 പന്തില്‍ 37 റൺസ് നേടിയ രഘുവൻഷിയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. നാല് ഓവറില്‍ 28 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ യൂസ്‌വേന്ദ്ര ചാഹലാണ് വിജയശിൽപി. 30 റൺസ് നേടിയ പ്രഭ്‌സിമ്രാൻ സിംഗാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ. പ്രിയാൻഷ് ആര്യ 22 റൺസെടുത്തു.നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് 15.3 ഓവറില്‍ 111 റൺസിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ഹർഷിത് റാണ, രണ്ട് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവർത്തി, സുനിൽ നരെയ്ന്‍ എന്നിവരാണ് പഞ്ചാബിനെ തകർത്തത്.പഞ്ചാബ് കിംഗ്സ് ഉയര്‍ത്തിയ 112 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത കൊൽക്കത്തയ്ക്ക് മോശം തുടക്കമായിരുന്നു. ഏഴ് റൺസിനിടയിൽ അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. സുനിൽ നരെയ്ന്‍ (5), ക്വിന്റൺ ഡി കോക്ക് (2) എന്നിവര്‍ക്ക് തിളങ്ങാൻ സാധിച്ചില്ല. പിന്നീട് അജിൻക്യ രഹാനെ (17) – രഘുവൻഷി സഖ്യം 55 റൺസ് കൂട്ടിച്ചേർത്ത് കളി ഏകപക്ഷീയമാക്കി. എങ്കിലും എട്ടാം ഓവറിൽ രഹാനെ യൂസ്‌വേന്ദ്ര ചാഹലിന്റെ പന്തില്‍ എൽബിഡബ്ല്യുവായി മടങ്ങി.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....