പന്തളം കുളനട കടലിക്കുന്ന് വട്ടയം ഭാഗത്തു മണ്ണുമാന്തിയന്ത്രം മറിഞ്ഞ് ഇതരസംസ്ഥാനത്തൊഴിലാളിയായ യുവാവ് മരിച്ചു

പന്തളം കുളനട കടലിക്കുന്ന് വട്ടയം ഭാഗത്തു മണ്ണുമാന്തിയന്ത്രം മറിഞ്ഞ് ഇതരസംസ്ഥാനത്തൊഴിലാളിയായ യുവാവ് മരിച്ചു.ദേശീയപാത നിർമാണത്തിന് ആവശ്യമായ മണ്ണെടുപ്പ് നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉച്ചയ്ക്ക് 2.30ന് ആയിരുന്നു അപകടം. ഇന്ന് പുതിയതായി ജോലിയിൽ പ്രവേശിച്ചയാളാണ് അപകടത്തിൽപ്പെട്ടത്മണ്ണുമാന്തിയന്ത്രം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഇതിനിടയിൽ അകപ്പെട്ട തൊഴിലാളിക്ക് സംഭവസ്‌ഥലത്തുവച്ചു തന്നെ ജീവൻ നഷ്‌ടമായി. ചെങ്ങന്നൂർ, അടൂർ നിലയങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സംഘമെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം കോഴഞ്ചേരിയിലെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...