ചികിത്സക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മർമചികിത്സകേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റിൽ. കൊടകര വല്ലപ്പാടിയിലെ സ്ഥാപന നടത്തിപ്പുകാരൻ വട്ടേക്കാട് ദേശത്ത് വിരിപ്പിൽ വീട്ടിൽ സിൻഡെക്‌സ് സെബാസ്റ്റ്യനെയാണ് (47) കൊടകര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15ന് വലതുകൈയുടെ തരിപ്പിന് ചികിത്സക്കെത്തിയ യുവതിയെ ചികിത്സ എന്ന വ്യാജേന നിർബന്ധിച്ച് വിവസ്ത്രയാക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും പിന്നീട് ലൈംഗികാതിക്രമം നടത്തുകയും ചെയ്തു എന്നാണ് പരാതി. യുവതി പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്‌തത്. സ്‌റ്റേഷൻ ഇൻസ്പെക്ടർ പി.കെ. ദാസ്, സബ് ഇൻസ്പെക്ടർ ഇ.എ. സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്