പമ്പാനദിയിൽ കുളിക്കാനിറങ്ങിയ തമിഴ്‌നാടു സ്വദേശിയെ കാണാതായി.

തമിഴ്‌നാട് തെങ്കാശി തിരുനെൽവേലി ചേങ്ങമരം സ്വദേശി കാർത്തിക്(22) ആണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ശേഷമാണ് സംഭവം. പമ്പാനദിയിലെ ഐത്തല ഭഗവതികുന്ന് ക്ഷേത്രകടവിന് സമീപം സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. ഇട്ടിയപ്പാറ സപ്ലൈകോയുടെ സമീപത്തെ തട്ടുകടയിലെ ജീവനക്കാരനായിരുന്നു. റാന്നി അഗ്നിശമന സേനയുടെ നേതൃത്വത്തിൽ നദിയിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാട്ടുകാരും പോലീസും തിരച്ചിലിന് സഹായം നൽകി. വെളിച്ചം കുറഞ്ഞതിനാൽ ഇന്നത്തെ തിരച്ചിൽ നിർത്തി.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....