കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ.കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിലാണ് വിജയകുമാർ (64) ഭാര്യ മീര (60) എന്നിവരെ മരിച്ച നിലയിൽ ഇന്നു രാവിലെ വീട്ടു ജോലിക്കാരി കണ്ടെത്തിയത്.കൊലപാതകമാണോ, ആത്മഹത്യയാണോ മരണ കാരണം എന്ന് സ്ഥിരീകരിച്ചിട്ടില്ല.മൃതദേഹത്തിൻ്റെ സമീപത്തു നിന്ന് ആയുധകൾ കണ്ടെത്തി എന്നാണ് പറയുന്നത്.ഉന്നത പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.വർഷങ്ങളായി വിദേശത്ത് ബിസിനസ്സ് ജോലി ചെയ്തുവരുകയാണ് വിജയകുമാർ.