കോട്ടയം നഗരത്തിൽ വ്യവസായിയും ഭാര്യയും കൊലപ്പെട്ട സംഭവത്തിൽ പ്രതി ഉടൻ പിടിയിലായേക്കും.കുടുംബവുമായി വ്യക്തി വൈരാഗ്യമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വീട്ടിൽ നേരത്തെ ജോലിക്കു നിന്നവരെയും ചോദ്യം ചെയ്യുന്നുണ്ട്.
ഇതിനിടെ അസം സ്വദേശി യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഇയ്യാൾ ഒരു വർഷം മുൻപേ ഇവിടെ സെക്യുരിറ്റിയായി ജോലി ചെയ്തിരുന്നു. ജയിലിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസമായാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.വീടിൻ്റെ പിൻവാതിൽ തകർത്താണ് പ്രതി അകത്തു പ്രവേശിച്ചത്. കതക് തകർക്കാൻ ഉപയോഗിച്ച അമ്മിക്കല്ല് വീടിൻറെ മുറ്റത്തുനിന്നും കണ്ടെത്തി.പ്രതി ഇരുവരെയും ക്രൂരമായി ആക്രമിച്ചു.
വീട്ടിലെ നിലവിലുള്ള സെക്യൂരിറ്റി ജീവനക്കാരൻ കൊലപാതക വിവരം അറിഞ്ഞിരുന്നില്ല.
തിരുവാതുക്കൽ സ്വദേശിയായ വീട്ടുജോലിക്കാരി രാവിലെ എത്തി വീട് തുറന്നപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്.ഇവർ ഉടൻതന്നെ അയൽവാസിയെ വിവരമറിയിച്ചു.അദ്ദേഹം എത്തിയാണ് പോലീസിന് വിവരം അറിയിക്കുന്നത്.സ്ഥലത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടക്കം എത്തിയിട്ടുണ്ട്.ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.