അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ നിയമനം

അഴിക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ് അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ എന്നീ ഒഴിവുകളിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിരമിച്ച നാവികസേന, ഗാർഡ്, ബി.എസ്.എഫ്, വാട്ടർ വിംഗ് സൈനികർക്ക് അപേക്ഷിക്കാം.  കേരള മൈനർ പോർട്ട് ഓഫീസർ നൽകിയിട്ടുള്ള മാസ്റ്റർ ഡ്രൈവർ (ഹാർബർ ക്രാഫ്റ്റ് റൂൾസ്) എം.എം.ഡി ലൈസൻസ് കൂടാതെ കടലിൽ മൂന്നുവർഷം ബോട്ട് ഓടിച്ചുള്ള പരിചയവുമാണ് അസിസ്റ്റന്റ് ബോട്ട് കമാൻഡർ തസ്തികയിലേക്ക് വേണ്ട യോഗ്യതകൾ. കെ.ഐ.വി എൻജിൻ ഡ്രൈവർ ലൈസൻസ്, മൂന്നുവർഷം പ്രവൃത്തിപരിചയം എന്നിവയാണ് ബോട്ട് എൻജിൻ ഡ്രൈവർ തസ്തികയിലേക്കുള്ള യോഗ്യത. നാവികസേന, കോസ്റ്റ്ഗാർഡ്, ബി.എസ്.എഫ്, വാട്ടർവിംഗ് എന്നിവയിൽ നിന്ന് വിരമിച്ച സൈനികർക്ക് മുൻഗണന. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗസ്ഥികൾ ഏപ്രിൽ 30നകം ജില്ലാ പോലീസ് മേധാവി, തൃശ്ശൂർ റൂറൽ, ഇരിങ്ങാലക്കുട, എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04802823000.

Leave a Reply

spot_img

Related articles

അത്യാഹിത വിഭാഗത്തിലെ അപകടത്തില്‍ ആളപായമില്ല : പ്രിൻസിപ്പില്‍ ഡോ. സജിത് കുമാർ

കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ അപകടത്തില്‍ ആളപായമില്ലന്ന് പ്രിൻസിപ്പില്‍ ഡോ. സജിത് കുമാർ. അത്യാഹിത വിഭാഗത്തില്‍ പൊട്ടിത്തെറി സംഭവിക്കുന്നതിന് മുമ്പ് തന്നെ മൂന്നു...

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി, കേരളത്തിലെ ജനങ്ങൾക്ക് അഭിനന്ദനം പറഞ്ഞ് തുടക്കം. അനന്തപത്മനാഭന്റെ മണ്ണിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി...

പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു

തുറമുഖം രാജ്യത്തിന് സമർപ്പിക്കുവാൻ പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഇന്ന്.രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. ഗവര്‍ണര്‍...

കൊച്ചി വിമാനത്താവളത്തിൽ ബോംബ് ഭീഷണി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്നലെ രാത്രിയാണ് ഡി ഐ ജിയുടെ ഔദ്യോഗിക മെയിലിലേക്ക് ബോംബ് ഭീഷണി വന്നത്. വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡിന്റെ...