പഹൽഗാം ഭീകരാക്രമണം; സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദ്വിദിന സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.പ്രധാന മന്ത്രിയുടെ സൗദിയിലെ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ഇന്ന് കശ്മീരിലേക്ക് പോയേക്കുമെന്നാണ് സൂചന. രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് മോദി സൗദിയിലേക്ക് പുറപ്പെട്ടത്.പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇതിൽ ഒരു മലയാളിയുമുണ്ട്. ജമ്മുകശ്മ‌ീരിൽ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്. വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Leave a Reply

spot_img

Related articles

പഹൽഗാം ഭീകരാക്രമണം; പാകിസ്താൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ നിലപാട് അറിയിക്കും

പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ശക്തമായ നിലപാട് അറിയിക്കാൻ ഇന്ത്യ.ആക്രമണത്തിൽ പാകിസ്താന്റെ പങ്കിനെക്കുറിച്ചുള്ള സൂചനകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ...

പഹൽഗാം ഭീകരാക്രമണം: അടിയന്തര ഹെൽപ്‌ഡെസ്‌ക്ക്

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിനോദയാത്രികർക്കായി ജമ്മു കാശ്മീർ സർക്കാർ അടിയന്തര ഹെൽപ് ഡെസ്‌ക്കുകൾ ഒരുക്കി. വിനോദയാത്രികർക്ക് വിവരങ്ങൾക്കും സഹായത്തിനും 01932222337, 7780885759, 9697982527, 6006365245...

ഭീകരാക്രമണം; ടൂറിസ്റ്റുകളുടെ മരണം 29 ആയി

കാശ്മീരിൽ ഭീകരാക്രമണത്തിൽ ടൂറിസ്റ്റുകളുടെ മരണം 29 ആയി. 3 പേരുടെ നില ഗുരുതരമാണ് .പെഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ഏഴ് ഭീകരർ എന്ന് അന്വേഷണ ഏജൻസി...

പഹല്‍ഗാം ആക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും, കൊച്ചിയിൽ ജോലി ചെയ്യുന്ന നവവരനും

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും, കൊച്ചിയിൽ ജോലി ചെയ്യുന്ന നവവരനും.കൊച്ചി ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്‍(65) ആണ് കൊല്ലപ്പെട്ട...