യാക്കോബായ സുറിയാനി സഭയുടെ നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് ജോസഫ് ബാവാക്ക് മണർകാട് വിശുദ്ധ മർത്ത മറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തിലും,കോട്ടയം ഭദ്രാസനത്തിലെ എല്ലാ പള്ളികളുടെ സഹകരണത്തിലും സ്വീകരണം നൽകും.മെയ് 1 ന് ഉച്ച കഴിഞ്ഞ് 4 മണിക്ക് കോട്ടയം സെന്റ് ജോസഫ് കത്തീഡ്രലിൽ നിന്നും സ്വീകരിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോട് കൂടി കെ.കെ.റോഡ് വഴി മണർകാട് കവലയിൽ എത്തിച്ചേരും. തുടർന്ന് ശ്രേഷ്ഠ ബാവായെ തുറന്ന വാഹനത്തിൽ മണർകാട് പള്ളിയിലേക്ക് എതിരേൽക്കും. പള്ളിയിൽ എത്തിയതിന് ശേഷം സന്ധ്യാ പ്രാർത്ഥനയും തുടർന്ന് സ്വീകരണ സമ്മേളനവും നടത്തപ്പെടും. കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും.മന്ത്രി വി.എൻ. വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, എം.എൽ.എ. ചാണ്ടി ഉമ്മൻ, മൈലാപ്പുർ ഭദ്രാസന മെത്രാപ്പോലിത്ത ഐസക്ക് മോർ ഒസ്താത്തിയോസ് എന്നിവർ സംസാരിക്കുംപ്രോഗ്രാം കൺവീനവർ റവ. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കിഴകേടത്ത്, ജോയിന്റ് കൺവീനവർ ഫാ. ലിറ്റു തണ്ടാശ്ശേരിൽ,കത്തീഡ്രൽ ട്രസ്റ്റീമാരായ സുരേഷ് കെ ഏബ്രഹാം കണിയാംപറമ്പിൽ, ബെന്നി ടി ചെറിയാൻ താഴത്തേടത്ത്, ജോർജ് സഖറിയാ ചെമ്പോല, സെക്രട്ടറി പി.എ ചെറിയാൻ പുത്തൻപുരയ്ക്കൽ എന്നിവർ നേതൃത്വം നൽകും.