സർവകക്ഷിയോഗം വിളിച്ച് കേന്ദ്രം; കനത്ത ജാഗ്രത തുടരാൻ സേനകൾക്ക് നിർദേശം

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സർവകക്ഷിയോഗം വിളിച്ച് കേന്ദ്ര സർക്കാർ. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ആണ് യോഗം നടക്കുക. നാളെയാണ് യോഗം നടക്കുക. കനത്ത ജാഗ്രത തുടരാൻ സേനകൾക്ക് നിർദേശം നൽകി. കേന്ദ്ര മന്ത്രിസഭാ സമിതി യോഗം ചേർന്നതിന് പിന്നാലെയാണ് നാളെ സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു.ഭീകരാക്രമണത്തിൽ പാക് പങ്ക് വ്യക്തമായതോടെ പാകിസ്താനെതിരെ കനത്ത നടപടിയിലേക്ക് ഇന്ത്യ കടന്നു. നയതന്ത്രബന്ധം പരിമിതപ്പെടുത്താൻ കേന്ദ്ര മന്ത്രിസഭാ സമിതി യോഗത്തിൽ തീരുമാനമായി. സിന്ധു നദീജല കരാർ റദ്ദാക്കാനും മന്ത്രിസഭാ സമിതിയോഗം തീരുമാനിച്ചു. ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 55ൽ നിന്ന് 30 ആയി കുറയ്ക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ എത്തുന്ന അട്ടരി ചെക്‌പോസ്റ്റ് അടയ്ക്കാനുള്ള നിർണായക നടപടിയിലേക്കും ഇന്ത്യ കടക്കുകയാണ്.പാക് ഹൈക്കമ്മീഷനിൽ നിന്നുള്ള പ്രതിരോധ വ്യോമ, നാവിക അറ്റാഷെ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യ വിടണമെന്നും നിർദേശമുണ്ട്. രണ്ടര മണിക്കൂറിലേറെ നേരമാണ് മന്ത്രിസഭ സമിതി യോഗം നീണ്ടുനിന്നത്. സാമ്പത്തികമായി ഉൾപ്പെടെ പാകിസ്താനെ വളരെയേറെ ബാധിക്കുന്ന നിർണായക തീരുമാനങ്ങളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.

Leave a Reply

spot_img

Related articles

ഐ.എം. ബി.പി ബുക്ക് മൈ ഷോഹൈ റേറ്റ് വേഷം കെട്ട് കോൺട്ര വസ്സി പിന്നെ ഒരു ഹെലിക്കോപ്പ്റ്റർ സിനിമാ പ്രൊമോഷനു വേണ്ടി യൂട്യൂബറിൻ്റെ തന്ത്രങ്ങൾ പടക്കളം ഗയിം വീണ്ടും

സിനിമാ പ്രൊമോഷൻ അടിമുടി മാറിയിരിക്കുകയാണല്ലോ? യൂട്യൂബറിൻ്റെ പോസ്റ്റു വരെ വലിയ പ്രേഷക പിന്തുണ ലഭിക്കുന്നുവെന്നു വിശ്വസിക്കുന്ന കാലഘട്ടം.ഈ സാഹചര്യത്തിൽ ഒരു സിനിമയുടെ പ്രൊമോഷൻ നമുക്കൊന്നു...

‘സൂത്രവാക്യം’ സെറ്റില്‍ വച്ച് മോശമായ പെരുമാറ്റമുണ്ടായി;ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ ആരോപണവുമായി പുതുമുഖനടി

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വിന്‍സി അലോഷ്യസിന്റെ ആരോപണം ഒത്തുതീര്‍പ്പിലേക്കെത്തുന്നു എന്ന സൂചനയ്ക്കിടെ ഷൈനെതിരെ ഗുരുതര ആരോപണവുമായി സൂത്രവാക്യം സിനിമയില്‍ അഭിനയിച്ച മറ്റൊരു നടി....

പഹല്‍ഗാം ഭീകരാക്രമണം; പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ; നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതിനുള്ള അറിയിപ്പ് കൈമാറി

പഹല്‍ഗ്രാം കൂട്ടക്കൊലയ്ക്ക് പിന്നാലെ പാകിസ്താനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ. ഡല്‍ഹിയിലെ പാകിസ്താന്റെ ഉന്നത നയതന്ത്രജ്ഞന്‍ സാദ് അഹമ്മദ് വാറൈച്ചിനെ വിളിച്ചുവരുത്തി. പേഴ്‌സണ നോണ്‍ ഗ്രാറ്റ...

മദ്യപാനത്തിനിടെ തര്‍ക്കം; ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു

തൃശൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി. ആനന്ദപുരം സ്വദേശി യദു കൃഷ്ണനാണ് കൊലപ്പെട്ടത്. 26 വയസായിരുന്നു. ജ്യേഷ്ഠന്‍ വിഷ്ണു ഒളിവിലാണ്.ഇന്നലെ രാത്രി എട്ടരയോടെ...