ഐ.എം. ബി.പി ബുക്ക് മൈ ഷോഹൈ റേറ്റ് വേഷം കെട്ട് കോൺട്ര വസ്സി പിന്നെ ഒരു ഹെലിക്കോപ്പ്റ്റർ സിനിമാ പ്രൊമോഷനു വേണ്ടി യൂട്യൂബറിൻ്റെ തന്ത്രങ്ങൾ പടക്കളം ഗയിം വീണ്ടും

സിനിമാ പ്രൊമോഷൻ അടിമുടി മാറിയിരിക്കുകയാണല്ലോ? യൂട്യൂബറിൻ്റെ പോസ്റ്റു വരെ വലിയ പ്രേഷക പിന്തുണ ലഭിക്കുന്നുവെന്നു വിശ്വസിക്കുന്ന കാലഘട്ടം.ഈ സാഹചര്യത്തിൽ ഒരു സിനിമയുടെ പ്രൊമോഷൻ നമുക്കൊന്നു കാണാം.മുഖപരിചയമുള്ള വരാണ് വീഡിയോയിലുള്ളവർഫാലിമിലൂടെ ശ്രഡേയനായ സന്ധിപ് പ്രദീപ് വാഴ ഫെയിം സാഫ്,നിരവധി ചിത്രങ്ങളിലൂടെ ശ്രദേയയായ നിരഞ്ജന,അരുൺ അജികുമാർയൂട്യൂബറായ അരുൺപ്രദീപ് എന്നിവരാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്.പ്രൊമോഷൻ എങ്ങനെയൊക്കെ ചെയ്യാം എന്ന് ഈ താരങ്ങളുടെ ചോദ്യവും അതിനുള്ള യുട്യൂബറുടെ ഉത്തരവുമാണ് വീഡിയോയിൽവലിയ.ആസ്വാദകരുള്ള ഒരുയൂട്യൂബറിൻ്റെ അഭിപ്രായങ്ങളാണ് ബുക്ക് മൈ ഷോഹൈറേറ്റ്,ഐ.എം.ഡി.പി,, വേഷം കെട്ട്, കോൺട്ര വസ്സി, പിന്നെ ഹെലിക്കോപ്റ്ററും- ഇത്തരം നിരവധി കൗതുകങ്ങളും, ചില മണ്ടത്തരങ്ങളുമൊക്കെയായി ഇന്നു പുറത്തുവിട്ട പടക്കളത്തിൻ്റെ ഗയിം പ്ലേ പ്രൊമോഷൻ വീഡിയോചിരിയും ചിന്തയും നൽകി ഏറെ വൈറലായിരിക്കുന്നു.ഈ രസങ്ങളുടെ ആകെത്തുക പടക്കളം എന്ന ചിത്രത്തിലൂടെ നമുക്കു കാണാൻ കഴിയുമെന്ന് ചിത്രത്തിൻ്റെ അണിയാ പ്രവർത്തകർ ഉറപ്പുതരുന്നു.ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ മനുസ്വരാജാണ് സംവിധാനം ചെയ്യുന്നത്.സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, മാർക്കോ ഫെയിം ഇഷാൻഷൗക്കത്ത്, പൂജാ മോഹൻരാജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. > തിരക്കഥ – നിതിൻ.സി.ബാബു.- മനുസ്വരാജ്.സംഗീതം – രാജേഷ് മുരുകേശൻ.(പ്രേമം ഫെയിം)ഛായാഗ്രഹണം – അനു മൂത്തേടത്ത്.എഡിറ്റിംഗ് – നിതിൻരാജ് ആരോൾപ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ.കലാസംവിധാനം മഹേഷ് മോഹൻചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിതിൻ മൈക്കിൾ.അസ്സോസ്സിയേറ്റ് ഡയറക്ടർ – ശരത് അനിൽ, ഫൈസൽഷാപ്രൊഡക്ഷൻ മാനേജർ – സെന്തിൽപ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബിജു കടവൂർ.പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ.മെയ് എട്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു..വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....